in , , ,

അൻഷിഫിന്റെ ആഗ്രഹം സഫലമാക്കാൻ മഞ്ഞപ്പട; കട്ടയ്ക്ക് നിന്ന് ബ്ലാസ്റ്റേഴ്സും; 26 ആം തിയതി കൊച്ചിയിൽ അൻഷിഫുമുണ്ടാവും ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ

ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദിൻ്റെയും കെ പി രാഹുലിൻ്റെയും കടുത്ത ആരാധകനായ അൻഷിഫ് ബ്ലാസ്റ്റേഴ്സിന്റെ എല്ലാ മത്സരങ്ങളും ടീവിയിൽ മുടങ്ങാതെ കാണും. ബ്ലാസ്റ്റേഴ്സിന്റെ കളിയുള ദിവസം രാവിലെ തന്നെ അൻഷിഫ് ജേഴ്‌സി ധരിക്കും. അന്നേ ദിവസം ഉറങ്ങുന്നത് വരെ അൻഷിഫ് ആ ജേഴ്‌സി ധരിക്കും.

സെറിബ്രൽ പാൾസി രോഗബാധിതനും കേരള ബ്ലാസറ്റേഴ്സിന്റെ കടുത്ത ആരാധകനുമായ 13 കാരൻ അൻഷിഫിന്റെ ആഗ്രഹം സഫലമാക്കാനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടയ്മയായ മഞ്ഞപ്പട. കേരളാ ബ്ലാസ്റ്റേഴ്സിന്റെ മത്സരം നേരിട്ട് കാണാനും ബ്ലാസ്റ്റേഴ്‌സ് താരങ്ങളുമായി സെൽഫി എടുക്കാനും ഏറെ ആഗ്രഹമുള്ള ആരാധകനാണ് അൻഷിഫ്. എന്നാൽ തനറെ രോഗാവസ്ഥ കാരണം അൻഷിഫിന്റെ ഈ ആഗ്രഹങ്ങൾ ആഗ്രഹങ്ങൾ മാത്രമായി ഒതുങ്ങി.

ഇത്തരത്തിലൊരു സാഹചര്യത്തിലാണ് അൻഷിഫിന്റെ ആഗ്രഹം സഫലീകരിക്കാൻ മഞ്ഞപ്പട എത്തിയത്. അൻഷിഫിന്റെ ആഗ്രഹം സാധിച്ച് കൊടുക്കാനായി ഈ മാസം 26 ന് അൻഷിഫ് ‘മഞ്ഞപ്പട’ക്കൊപ്പം കൊച്ചിയിലേക്ക് തിരിക്കും. ഒപ്പം അൻഷിഫിന്റെ വീട്ടുകാരും.

ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദിൻ്റെയും കെ പി രാഹുലിൻ്റെയും കടുത്ത ആരാധകനായ അൻഷിഫ് ബ്ലാസ്റ്റേഴ്സിന്റെ എല്ലാ മത്സരങ്ങളും ടീവിയിൽ മുടങ്ങാതെ കാണും. ബ്ലാസ്റ്റേഴ്സിന്റെ കളിയുള ദിവസം രാവിലെ തന്നെ അൻഷിഫ് ജേഴ്‌സി ധരിക്കും. അന്നേ ദിവസം ഉറങ്ങുന്നത് വരെ അൻഷിഫ് ആ ജേഴ്‌സി ധരിക്കും.

കാലുകൾകൊണ്ട് റിമോട്ട് ഉപയോഗിച്ച് ചാനൽ മാറ്റുന്ന അൻഷിഫ് കളിയുള്ള ദിവസം മറ്റാർക്കും റിമോർട്ട് കൈമാറില്ല. വയനാട് മൂപ്പൈനാട് റിപ്പൺ സ്വദേശിയായ അൻഷിഫിന്റെ ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളെ നേരിൽ കാണണമെന്നും കൂടെ നിന്ന് ഫോട്ടോ എടുക്കണമെന്നുമുള്ള ആഗ്രഹം പ്രദേശവാസിയായ അഷ്റഫ് അലിയാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‍തത്.

ഇതോടെയാണ് കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്ക് അൻഷിഫിന്റെ കാര്യമറിയുന്നത്. മഞ്ഞപ്പട ക്ലബിനോട് ഇക്കാര്യം അറിയിച്ചപ്പോൾ താരങ്ങളും ക്ലബും നിറഞ്ഞമനസ്സോടെ
അത് അംഗീകരിച്ചു. 26 ന് ഹൈദ്രാബാദിന് എതിരെയുള്ള മത്സരം കാണാൻ കുടുംബത്തോടൊപ്പം കൊച്ചിയിൽ അൻഷിഫുമുണ്ടാകും. പ്രിയപ്പെട്ട താരങ്ങളെ നേരിൽ കാണാനും പോകുന്നതിന്റെ ത്രില്ലിലാണ് അൻഷിഫിപ്പോൾ.

ഇടവേളയ്ക്ക് ശേഷം സൂപ്പർ താരം വീണ്ടുമെത്തുന്നു; ചെന്നൈ സൂപ്പർ കിങ്സിന് സന്തോഷ വാർത്ത

കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം കിരീടങ്ങൾ നേടുവാൻ താൻ തുടരുമെന്ന് എസ്ഡി