in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങുകൾ എങ്ങനെയുണ്ട്? ഐഎം വിജയൻ പറയുന്നു

മുൻ ഇന്ത്യൻ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവും മലയാളിയും കൂടിയായ ഐഎം വിജയൻ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങിനെ കുറിച്ച് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യൻ സൂപ്പർ ലീഗുമായുള്ള ഇന്റർവ്യൂവിലാണ് അദ്ദേഹം സംസാരിച്ചത്.

നിലവിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പുതിയ വിദേശ താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്. ഇവാൻ കലിയുഷ്നി ഇതോടക്കം അഞ്ച് മത്സരങ്ങൾ നിന്ന് മൂന്ന് ഗോളുകൾ നേടി കഴിഞ്ഞു. ദിമിട്രിയോസ് കഴിഞ്ഞ മത്സരത്തിൽ തന്റെ ആദ്യ ഗോൾ നേടും ചെയ്തു. മറ്റു കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ വിക്ടറും ജിയാനോയും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

മുൻ ഇന്ത്യൻ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവും മലയാളിയും കൂടിയായ ഐഎം വിജയൻ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങിനെ കുറിച്ച് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യൻ സൂപ്പർ ലീഗുമായുള്ള ഇന്റർവ്യൂവിലാണ് അദ്ദേഹം സംസാരിച്ചത്.

സീസണിൽ ഇതോടക്കം രണ്ട് ജയവും മൂന്ന് തോൽവിയുമായി ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്താണുള്ളത്. എന്നിരുന്നാലും പുതിയ സൈനിംഗുകളെ കണക്കിലെടുത്ത് വരാനിരിക്കുന്ന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ജയിക്കാനാവും എന്ന പ്രതിക്ഷയിലാണ് ഐഎം വിജയൻ.

“ടീമിന് ഏറെ ആത്മവിശ്വാസം നൽകുന്ന താരങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. ഇത് സീസണിന്റെ തുടക്കം മാത്രമാണ്, കൂടുതൽ മത്സരങ്ങൾ വരാനുണ്ട്. നല്ല ഫലത്തിനായി നമുക്ക് പ്രാർത്ഥിക്കാം.” വിജയൻ പറഞ്ഞു.

പിന്ന ബ്ലാസ്റ്റേഴ്‌സിനെ കഴിഞ്ഞ സീസണിൽ ഫൈനലിൽ വരെയെത്തിച്ച പരിശീലകൻ ഇവാൻ വുകോമാനോവിച്ചിനെ കുറിച്ചും സംസാരിച്ചു. “ടീമിന് ലീഗിലെ മികച്ച പരിശീലകരിലൊരാൾ ഉണ്ട്. ഇവാന്റെ കീഴിൽ കളി മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുന്നു,” വിജയൻ പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പടയെയും കുറിച്ച് ഐഎം വിജയൻ സംസാരിച്ചു. “കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് കൂടുതലൊന്നും പറയാനില്ല. അവർ ടീമിനെ വളരെയധികം പിന്തുണയ്ക്കുന്നു. അവരാണ് ടീമിന്റെ ശക്തി. പിന്തുണയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒന്നാം സ്ഥാനത്താണ്. അത് അഭിമാനകരമാണ്,” വിജയൻ കൂട്ടിച്ചേർത്തു.

ബ്ലാസ്റ്റർസിന് വേണ്ടി ഏറ്റവും കൂടുതൽ തവണ ജേഴ്സിയണിഞ്ഞ താരങ്ങൾ..

അഭ്യൂഹങ്ങൾക്ക് വിട, ബ്ലാസ്റ്റേഴ്‌സ് താരം ഖത്തർ ലോകകപ്പിന് ഉണ്ടാവില്ല