ഒരു കാലത്ത് ഇന്ത്യയുടെ അഭിമാന ഭാജനം ആയിരുന്നു ഇന്ത്യയുടെ ദേശീയ വിനോദം ആയ ഹോക്കി. ഹോക്കി മൈതാനത്തെ കിരീടം വെക്കാത്ത രാജാക്കന്മാരായിരുന്നു ഇന്ത്യ. തുടർച്ചയായി ഒളിമ്പിക് ഗോൾഡ് മെഡലുകളിൽ ഇന്ത്യ കരസ്ഥമാക്കിയിരുന്നു.
അന്ന് ഇന്ത്യൻ ഹോക്കി ടീമിനെ കുറിച്ച് കേൾക്കുമ്പോൾ മറ്റേതൊരു ടീമും ഭയപ്പാടോടെ മാത്രമേ അവരെക്കുറിച്ച് ഓർക്കുകയുണ്ടായിരുന്നുള്ളൂ. എന്നാൽ കാലക്രമേണ ഇന്ത്യൻ ഹോക്കി ടീമിനെ പ്രതാപം അസ്തമിച്ചു.
ലോക ക്രിക്കറ്റിനെ അടക്കിവാണിരുന്ന വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം ചിന്നഭിന്നമായതിനേക്കാൾ പരിതാപകരമായിരുന്നു ഇന്ത്യൻ ഹോക്കി ടീമിന്റെ തളർച്ച. എന്നാൽ കഴിഞ്ഞ കുറെ കാലങ്ങളായി ഇന്ത്യൻ ഹോക്കി തിരിച്ചുവരവിന്റെ ഒരു ലക്ഷണം കാണിച്ചു കൊണ്ടിരിക്കുകയാണ്.
എന്നിരുന്നാലും സ്ഥിരതയില്ലായ്മ അവരുടെ ഒരു പ്രധാനപ്പെട്ട പോരായ്മ തന്നെയാണ്. താരതമ്യേന ഭേദപ്പെട്ട പ്രകടനം തന്നെയാണ് ഇന്ത്യൻ ടീം കഴിഞ്ഞ കുറെ കാലങ്ങളായി കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഒളിമ്പിക്സിലും വളരെ മികച്ച പ്രകടനം തന്നെയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
- അൾജീരിയൻ താരത്തിനെ ഇടിച്ചൊതുക്കി മെഡലിലേക്ക് പറന്നടുക്കുകയാണ് പൂജ കുമാരി
- ഇടിക്കൂട്ടിൽ ജർമൻ താരത്തിനെ പഞ്ഞിക്കിട്ട് ഇന്ത്യയുടെ പുലിക്കുട്ടി മെഡലിനരികെ
- ഹോക്കിയിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം, ജയിച്ചെങ്കിലും ആശങ്ക മാറാതെ ആരാധകർ
കഴിഞ്ഞതിനു മുൻപത്തെ മത്സരത്തിൽ ഓസ്ട്രേലിയയോട് ഒരു തകർന്നടിഞ്ഞതിന് പിന്നാലെ അത്ഭുതകരമായി തിരിച്ചു വരവാണ് ഇന്ത്യൻ ഹോക്കി ടീം നടത്തിയത്. ഇന്നു നടന്ന മത്സരത്തിൽ അർജൻറീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യൻ ഹോക്കി ടീം തറപറ്റിച്ചത്.
ഇന്ത്യക്കായി ഗോൾ നേടിയത് മൂന്ന് വ്യത്യസ്ത സ്കോറർമാർ ആയിരുന്നു വരുൻ കുമാർ, വിവേക് പ്രസാദ്, ഹർമൻപ്രീത് എന്നിവരായിരുന്നു ഇന്ത്യയ്ക്കായി ഗോൾ വല ചലിപ്പിച്ചത്
വിജയത്തോടെ പോയിൻറ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനത്തിന് വലിയ മാറ്റമൊന്നുമില്ല ഒന്നാംസ്ഥാനത്ത് ഓസ്ട്രേലിയ തന്നെയാണ് നിൽക്കുന്നത്. രണ്ടാം സ്ഥാനത്താണ് ഇന്ത്യൻ ഹോക്കി ടീം. ഗോൾ മർജിനിൽ ഇന്ത്യൻ ഹോക്കി ടീം പിന്നിലാണ് എന്നത് മറ്റൊരു സങ്കടകരമായ വസ്തുതയാണ്.