in , , ,

ഛേത്രിയുടെ ആറാട്ട്; സാഫ് കപ്പിൽ ഇന്ത്യക്കി ജയത്തോടെ തുടക്കം….

സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കി ജയത്തോടെ തുടക്കം. ഇന്ന് വൈകീട്ട് ബംഗളുരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ വീഴ്ത്തി.

സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കി ജയത്തോടെ തുടക്കം. ഇന്ന് വൈകീട്ട് ബംഗളുരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ വീഴ്ത്തി. എത്തിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം.

ഇന്ത്യക്കി വേണ്ടി ക്യാപ്റ്റൻ സുനിൽ ഛേത്രി മൂന്ന് ഗോൾ നേടി ഹാട്രിക്ക് തികച്ചു. ഉദാന്ത സിംഗായിരുന്നു ഇന്ത്യക്കി വേണ്ടി നാലാം ഗോൾ നേടിയത്. 10′, 16′, 74′ മിനുറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകൾ. ഇതിൽ രണ്ടെണ്ണം പെനാൽട്ടിയും.

മത്സരത്തിൽ ആദ്യം മുതലെ ഇന്ത്യയുടെ ആധിപത്യമായിരുന്നു. അതോടൊപ്പം സഹൽ അബ്ദുൽ സമദ് തുടങ്ങി ഇന്ത്യയുടെ പല താരങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചു. ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനതെത്തി.

സാഫ് ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ കുവൈറ്റ്‌ നേപ്പാൾ മത്സരത്തിൽ മൂന്ന് ഗോളുകൾക്ക് ജയിച്ച കുവൈറ്റാണ് രണ്ടാം സ്ഥാനത്ത്. ജൂൺ 24ന് നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ബ്ലാസ്റ്റേഴ്സിൽ രാജാവിനെ പോലെ കളിച്ചവൻ ഇന്ന് സ്ഥിരം സൈഡ് ബെഞ്ചിൽ ഇരുന്ന് കളി കാണുന്നു..

ബ്ലാസ്റ്റേഴ്സിൽ നിന്നും സഹലിനെയും ഹോർമിയെയും പണം എറിഞ്ഞു വാങ്ങാൻ വമ്പൻമാർ വരുന്നു..