in ,

AngryAngry

ബ്ലാസ്റ്റേഴ്സിൽ നിന്നും സഹലിനെയും ഹോർമിയെയും പണം എറിഞ്ഞു വാങ്ങാൻ വമ്പൻമാർ വരുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ തുടങ്ങുന്നതിനു മുൻപായി മികച്ച ഇന്ത്യൻ താരങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ ട്രാൻസ്ഫർ മാർക്കറ്റിൽ വല വിരിച്ചിരിക്കുകയാണ്, ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതിനാൽ കാര്യമായ ട്രാൻസ്ഫർ നീക്കങ്ങളും നടക്കുന്നുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ തുടങ്ങുന്നതിനു മുൻപായി മികച്ച ഇന്ത്യൻ താരങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ ട്രാൻസ്ഫർ മാർക്കറ്റിൽ വല വിരിച്ചിരിക്കുകയാണ്, ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതിനാൽ കാര്യമായ ട്രാൻസ്ഫർ നീക്കങ്ങളും നടക്കുന്നുണ്ട്.

നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ സൂപ്പർ ലീഗിലെ നിലവിലെ ചാമ്പ്യൻമാരും വമ്പൻമാരുമായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഇന്ത്യൻ സൂപ്പർ താരങ്ങളെ ടീമിലെത്തിക്കാൻ ഒരുങ്ങി നിൽക്കുവാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരങ്ങളായ സഹൽ, ഹോർമി എന്നിവരെ സ്വന്തമാക്കുവാൻ മോഹൻ ബഗാൻ ശ്രമിക്കുന്നുണ്ടെന്ന വാർത്തകൾ നേരത്തെ മുതൽ തന്നെ വന്നിരുന്നു. അതേസമയം മോഹൻ ബഗാൻ താരമായ പ്രീതം കോട്ടലിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നത്തായ വാർത്തയും നമ്മൾ അറിഞ്ഞതാണ്.

ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് പുതിയ പ്ലാനുകളാണ് ബ്ലാസ്റ്റേഴ്സിന് മുന്നിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. സഹലിനെ സ്വന്തമാക്കാൻ പ്രീതം കോട്ടാലിനെയും ഒപ്പം പണവും ബ്ലാസ്റ്റേഴ്സിന് നൽകാനാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ആലോചിക്കുന്നത്.

എന്നാൽ ഹോർമിപാമിന്റെ കാര്യത്തിൽ നേരിട്ടു ട്രാൻസ്ഫർ ഫീ നൽകി കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും വാങ്ങാനാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ശ്രമിക്കുക എന്നതാണ് നിലവിലെ അപ്ഡേറ്റിൽ പറയുന്നത്. നേരത്തെ ഹോർമിപാം – പ്രീതം കോട്ടൽ സ്വാപ് ഡീൽ ചർച്ചകൾ നടന്നുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.

എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെയും ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരങ്ങളെയും സംബന്ധിച്ചുള്ള ട്രാൻസ്ഫർ വാർത്തകൾ തുടർച്ചയായി വന്നു കൊണ്ടിരിക്കുകയാണ്, അണിയറയിൽ ട്രാൻസ്ഫർ നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും വിജയകരമായി സൈനിങ് പൂർത്തിയാകുന്നതിന് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഛേത്രിയുടെ ആറാട്ട്; സാഫ് കപ്പിൽ ഇന്ത്യക്കി ജയത്തോടെ തുടക്കം….

സഹലിനും ഹോർമിപാമിനുമൊപ്പം ബ്ലാസ്റ്റേഴ്സിൽ നിന്നും സൂപ്പർ താരത്തിനെ കൂടി റാഞ്ചാൻ വമ്പൻമാർ