in ,

LOVELOVE

ആരംഭിക്കലാമാ?നമ്മുടെ ടീം ഇന്ന് ഖത്തറിന്റെ മണ്ണിൽ?എല്ലാവരും വരണമെന്ന് സഹൽ..

ഇന്ത്യൻ ഫുട്ബോൾ ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരുന്നു AFC ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം ഇന്നാണ് അരങ്ങേറുന്നത്. ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ഖത്തറിലെ ദോഹയിൽ വെച്ചാണ് ഇന്ത്യയുടെ മത്സരമുള്ളത്.

ഇന്ത്യൻ ഫുട്ബോൾ ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരുന്നു AFC ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം ഇന്നാണ് അരങ്ങേറുന്നത്. ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ഖത്തറിലെ ദോഹയിൽ വെച്ചാണ് ഇന്ത്യയുടെ മത്സരമുള്ളത്.

ഖത്തറിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഇന്ത്യ നേരിടുന്നത് കരുത്തരായ ഓസ്ട്രേലിയ ടീമിനെയാണ്. മത്സരത്തിനു മുൻപായി തങ്ങളുടെ ടീം പരിക്കുകളും ആശങ്കകളും ഇല്ലാതെ മുഴുവൻ ഫിറ്റാണെന്ന് ഓസ്ട്രേലിയ പരിശീലകൻ വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ഖത്തറിലെ ദോഹയിൽ വെച്ചാണ് മത്സരം നടക്കുന്നത് എന്നതിനാൽ സ്റ്റേഡിയം സപ്പോർട്ട് ഇന്ത്യക്ക് അനുകൂലമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിലുള്ള മലയാളികളോട് എല്ലാവരോടും കളി കാണാൻ സ്റ്റേഡിയത്തിലേക്ക് വരണമെന്ന് മലയാളി താരമായ സഹൽ അബ്ദുസമദ് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ പരിക്ക് കാരണം സഹൽ ഈ മത്സരത്തിന് തയ്യാറല്ല എന്നാണ് അറിയാനാവുന്നത്.

എന്തായാലും ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന ഏഷ്യൻ കപ്പിലെ താങ്കളുടെ ആദ്യ പോരാട്ടത്തിൽ ശക്തരായ ഓസ്ട്രേലിയയെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യ വിജയപ്രതീക്ഷകളുമായാണ് ഖത്തറിന്റെ മണ്ണിൽ ഇറങ്ങുന്നത്. ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന മറ്റൊരു മത്സരത്തിൽ ചൈന vs തജികിസ്ഥാൻ തമ്മിൽ ഏറ്റുമുട്ടും. സ്പോർട്സ് 18, ജിയോ സിനിമ എന്നിവയിൽ ലൈവ് സംപ്രേഷണം ഉണ്ടാവും.

കേരളം വിടാനൊരുങ്ങി വിദേശ സൂപ്പർ താരം?; അനുവാദം നൽകി ക്ലബ്ബും…

ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ സൈനിങ്ങിന് പിന്നാലെ തരംഗമായി നമ്മുടെ ജോസൂട്ടൻ??