in ,

CryCry OMGOMG LOVELOVE AngryAngry LOLLOL

ക്രിസ്റ്റ്യാനോക്കും മെസ്സിക്കും ഒപ്പം സ്ഥാനം, ഒടുവിൽ നമ്മുടെ നായകനും വിരമിക്കുന്നു?

അന്താരാഷ്ട്ര ഫുട്ബോളിൽ സാക്ഷാൽ ലിയോനൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ഒപ്പം തന്റെ പേര് പതിപ്പിച്ച ഇന്ത്യയുടെ അഭിമാനമായ നായകൻ സുനിൽ ചേത്രി ഇന്ത്യൻ ടീമിൽ നിന്നും വിരമിക്കാൻ ഒരുങ്ങുന്നുവെന്ന് സൂചനകൾ.

അന്താരാഷ്ട്ര ഫുട്ബോളിൽ സാക്ഷാൽ ലിയോനൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ഒപ്പം തന്റെ പേര് പതിപ്പിച്ച ഇന്ത്യയുടെ അഭിമാനമായ നായകൻ സുനിൽ ചേത്രി ഇന്ത്യൻ ടീമിൽ നിന്നും വിരമിക്കാൻ ഒരുങ്ങുന്നുവെന്ന് സൂചനകൾ.

38വയസുകാരനായ താരം ഈയിടെ പറഞ്ഞ വാക്കുകളാണ് ആരാധകർക്ക് സങ്കടം നൽകുന്നത്. 2024 ജനുവരിയിൽ നടക്കുന്ന ഏഷ്യൻ കപ്പ്‌ തന്റെ അവസാന ചാമ്പ്യൻഷിപ് ആയേക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.

“എഎഫ്സി ഏഷ്യൻ കപ്പ്‌ എനിക്ക് നന്നായി കളിക്കണം, കാരണം ഇതെന്റെ അവസാന ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പായിരിക്കാം..എന്റെ കരിയറിന്റെ അവസാന ദിനങ്ങൾ നന്നായി ആസ്വദിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.”

‘ഇന്ത്യൻ ദേശീയ ടീമിന്റെ നായകനായി ഞാൻ ചുമതലയേറ്റ ശേഷം ടീമിനെ എങ്ങനെ നയിക്കണമെന്ന് ഞാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.”

“തെറ്റുകൾ തിരുതാനും തോൽവികളിൽ വീഴാതിരിക്കുവാനും എനിക്കറിയാം. ഈ നീണ്ട കാലയളവ് എന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഓർമകളും ദിനങ്ങളും തന്നിട്ടുണ്ട്.” – സുനിൽ ചേത്രി പറഞ്ഞു.

ഇന്ത്യൻ ഫുട്ബോൾ ടീമിന് അന്താരാഷ്ട്ര തലത്തിൽ മികച്ച ഒരു സൽപ്പേര് നൽകിയ ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ചവരിൽ മുൻപന്തിയിൽ നിൽക്കുന്ന നമ്മുടെ നായകൻ സുനിൽ ചേത്രി വിരമിക്കുന്ന വാർത്ത തീർച്ചയായും ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നമുക്ക് സങ്കടം നൽകുന്നത് തന്നെയാണ്.

ഫെറാൻ കോറോമീനൊസിനെ മലർത്തിയടിച്ചു?ബ്ലാസ്റ്റേഴ്സിന്റെ മോംഗിൽ അണ്ണൻ ഹാട്രിക് ഹീറോ??

വീണ്ടും സൂപ്പർ നീക്കം; കാത്തിരുന്ന താരം ബ്ലാസ്റ്റേഴ്സിലേക്ക്