in , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

വീണ്ടും സൂപ്പർ നീക്കം; കാത്തിരുന്ന താരം ബ്ലാസ്റ്റേഴ്സിലേക്ക്

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ട്രാൻസ്ഫർ മാർക്കറ്റിൽ മികച്ച നീക്കങ്ങൾ നടത്തുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഓസ്‌ട്രേലിയൻ സ്‌ട്രൈക്കർ ജോഷുവാ സൊറ്റിരിയോ സ്വന്തമാക്കിയ കേരളാ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്സിയിൽ നിന്നും പ്രഭീർ ദാസിനെയും സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ട്രാൻസ്ഫർ മാർക്കറ്റിൽ മികച്ച നീക്കങ്ങൾ നടത്തുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഓസ്‌ട്രേലിയൻ സ്‌ട്രൈക്കർ ജോഷുവാ സൊറ്റിരിയോ സ്വന്തമാക്കിയ കേരളാ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്സിയിൽ നിന്നും പ്രഭീർ ദാസിനെയും സ്വന്തമാക്കിയിരുന്നു.

ഈ നീക്കങ്ങൾക്ക് പിന്നാലെ താരവുമായി കേരളാ ബ്ലാസ്റ്റേഴ്സ് കരാറിന്റെ അടുത്തെത്തിയതായാണ് റിപോർട്ടുകൾ. എഫ്സി ഗോവയുടെ 27 കാരനായ പ്രതിരോധ താരം ഐബൻബാ ഡോഹ്ലിംഗുമായാണ് ബ്ലാസ്റ്റേഴ്‌സ് കരാറിന്റെ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നത്.

ALSO READ: അവനെ ടീമിലെത്തിക്കണം; ഇല്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം ഇത്തവണയും ‘ഗോവിന്ദ’യാകും; നിർദേശവുമായി ആരാധകർ

ഐബൻബാ ഡോഹ്ലിംഗുമായുള്ള ചർച്ചകൾ ചർച്ചകൾ ബ്ലാസ്റ്റേഴ്‌സ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. താരം ബ്ലാസ്റ്റേഴ്സിന്റെ ഓഫറിന് മുന്നിൽ അനുകൂലമായി പ്രതികരിച്ചതായും താരം ഉടൻ തന്നെ ബ്ലാസ്റ്റേഴ്സിന്റെ പുതിയ കരാറിൽ വെയ്ക്കുമെന്നാണ് പുതിയ റിപോർട്ടുകൾ.

ALSO READ: മിസോ താരത്തെ ടീമിലെത്തിക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ്

റൈറ്റ് ബാക്ക് പൊസിഷനില്‍ ഡോഹ്ലിംഗ് കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമായിരുന്നു ഗോവയിൽ കാഴ്ച വെച്ചത്. ഗോവൻ നിരയിൽ കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിജയകരമായ ടാക്ലിംഗ് നടത്തിയത് ഡോഹ്ലിംഗ് ആയിരുന്നു.

എഫ് സി ഗോവയുമായുള്ള ഡോഹ്ലിംഗിന്റെ കരാര്‍ ഈ സീസണില്‍ അവസാനിക്കും. 2019 മുതല്‍ എഫ് സി ഗോവയുടെ സെന്റര്‍ ബാക്ക് താരമാണ് 27 കാരനായ ഈ മേഘാല യന്‍ താരം.

ക്രിസ്റ്റ്യാനോക്കും മെസ്സിക്കും ഒപ്പം സ്ഥാനം, ഒടുവിൽ നമ്മുടെ നായകനും വിരമിക്കുന്നു?

സിറ്റിയുടെ കിടിലൻ തീപ്പൊരി താരത്തിനെ കൊണ്ടുവരണം?ഓഫറും നൽകി?