in ,

സിറ്റിയുടെ കിടിലൻ തീപ്പൊരി താരത്തിനെ കൊണ്ടുവരണം?ഓഫറും നൽകി?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് തുടക്കം കുറിക്കാൻ ഇനി അൽപ്പം മാസങ്ങളുടെ ദൂരം മാത്രമാണുള്ളത്. അതിനാൽ തന്നെ ടീമിനെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഐഎസ്എൽ ക്ലബ്ബുകൾ ട്രാൻസ്ഫർ മാർക്കറ്റിൽ തിരക്കിലാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് തുടക്കം കുറിക്കാൻ ഇനി അൽപ്പം മാസങ്ങളുടെ ദൂരം മാത്രമാണുള്ളത്. അതിനാൽ തന്നെ ടീമിനെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഐഎസ്എൽ ക്ലബ്ബുകൾ ട്രാൻസ്ഫർ മാർക്കറ്റിൽ തിരക്കിലാണ്.

നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിയ എടികെ മോഹൻ ബഗാൻ തങ്ങളുടെ പേര് മാറ്റിയിരുന്നു. വരുന്ന സീസൺ മുതൽ ഇനി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എന്ന പേരിലായിരിക്കും കൊൽക്കത്തൻ വമ്പൻമാർ അണിനിരക്കുക.

എന്തായാലും ട്രാൻസ്ഫർ മാർക്കറ്റിൽ പണം എറിഞ്ഞുകളിക്കുന്ന മോഹൻ ബഗാൻ ഇത്തവണ വിദേശ താരത്തിന്റെ സൈനിങ്ങിന് വേണ്ടിയും പതിവ് പോലെ മികച്ച നീക്കങ്ങൾ നടത്തുന്നുണ്ട്.

നിലവിൽ വരുന്ന ട്രാൻസ്ഫർ റൂമറുകൾ പ്രകാരം സിറ്റി ഗ്രൂപ്പിന് കീഴിലുള്ള എ ലീഗ് ക്ലബ്ബായ മേൽബൻ സിറ്റിയുടെ ഓസ്ട്രേലിയൻ യുവ സൂപ്പർ താരത്തിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്.

24 വയസ്സ് മാത്രം പ്രായമുള്ള ഓസ്ട്രേലിയൻ ദേശീയ ടീം താരമായ സെൻട്രൽ മിഡ്‌ഫീൽഡർ ഐഡൻ ഒ’നേലിനെ സ്വന്തമാക്കാൻ ആഗ്രഹം വ്യക്തമാക്കിയാണ് മോഹൻ ബഗാന്റെ നീക്കങ്ങൾ.

സൂപ്പർ താരത്തിന്റെ പ്രതിനിധികളുമായി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ചർച്ചകൾ നടത്തിയെങ്കിലും നിലവിൽ ഇന്ത്യയിലേക്ക് വരാൻ താല്പര്യമില്ലെന്നാണ് താരം പറഞ്ഞത്. താരത്തിനെ സ്വന്തമാക്കണമെങ്കിൽ മോഹൻ ബഗാൻ വലിയൊരു സംഖ്യ തന്നെ ട്രാൻസ്ഫർ ഫീയായി മുടക്കേണ്ടി വരും.

വീണ്ടും സൂപ്പർ നീക്കം; കാത്തിരുന്ന താരം ബ്ലാസ്റ്റേഴ്സിലേക്ക്

സന്ദേശ് ജിങ്കനെ തിരികെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ്?? സത്യാവസ്ഥ എന്താണ്?