in ,

LOVELOVE

കിടിലൻ തീപ്പൊരി താരം?പഴയ സൂപ്പർ താരം വീണ്ടും വരുന്നു??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരുന്ന സീസണിൽ മികച്ച പ്രകടനം നടത്തുവാൻ ഒരുങ്ങുന്ന ഈസ്റ്റ്‌ ബംഗാൾ ടീം അടിമുടി മാറ്റിയെടുക്കുന്ന തിരക്കിലാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരുന്ന സീസണിൽ മികച്ച പ്രകടനം നടത്തുവാൻ ഒരുങ്ങുന്ന ഈസ്റ്റ്‌ ബംഗാൾ ടീം അടിമുടി മാറ്റിയെടുക്കുന്ന തിരക്കിലാണ്.

സ്റ്റീഫൻ കോൺസ്റ്റന്റൈനെ പുറത്താക്കിയതിനു ശേഷം സൂപ്പർ സ്പാനിഷ് പരിശീലകനെ ടീമിലെത്തിച്ചതിന് പിന്നാലെ നിരവധി സൈനിങ്ങുകൾ ക്ലബ്‌ നടത്തുന്നുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ്സിയുടെ സ്പാനിഷ് താരമായിരുന്ന പെരേര ബോർജയെ സ്വന്തമാക്കാൻ ഈസ്റ്റ്‌ ബംഗാൾ ശക്തമായി രംഗത്ത് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ഏഷ്യൻ കോട്ടയിൽ വിദേശ സൈനിങ് നടത്തുന്ന ഈസ്റ്റ്‌ ബംഗാൾ മുൻ എഫ്സി ഗോവ താരമായ ജെയിംസ് ഡോണാച്ചിയെ കൊണ്ടുവരുന്നതിന്റെ അരികിലാണ് എന്നാണ് റിപ്പോർട്ടുകൾ.

എ ലീഗിൽ നിരവധി വർഷങ്ങൾ കളിച്ച് പരിചയമുള്ള താരം 2021-ൽ ലോൺ കാലാവധി അവസാനിച്ചതോടെ എ ലീഗിലേക്ക് മടങ്ങിയിരുന്നു.

എന്നാൽ ഇത്തവണ സിഡ്‌നി എഫ്സിയിൽ നിന്നും 30-കാരനായ 195cm ഉയരമുള്ള സെന്റർ ബാക്കിനെ കൊണ്ടുവരാനാണ് ഈസ്റ്റ്‌ ബംഗാൾ നീക്കം.

ഈയൊരു ഡിഫെൻഡർ താരത്തിന്റെ സൈനിങ് ഈസ്റ്റ്‌ ബംഗാളിന് ഗുണം ചെയ്യും. എ ലീഗിലെ നിരവധി പ്രധാന ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ജെയിംസ്.

കിടിലൻ നീക്കം?എഫ്സി ഗോവയുടെ സൂപ്പർ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യുന്നു?

ബ്രെയിസ് മിറാൻഡയെ പൊക്കാൻ അവസാന അടവ് പയറ്റി ഒഡിഷ?ബ്ലാസ്റ്റേഴ്സിന്റെ പ്രതികരണം എന്തായിരിക്കും??