കേരളത്തിൽ വെച്ച് നടന്ന സൂപ്പർ കപ്പ് ടൂർണമെന്റിൽ കപ്പ് ഉയർത്തിയതോടെ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കപ്പ് നേടിയ ഒഡിഷ എഫ്സി വരുന്ന സീസണിലേക്കും അണിഞ്ഞൊരുങ്ങുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിലെ കിടിലൻ പരിശീലകനായ സെർജിയോ ലോബേരയെ ടീമിലെത്തിച്ച ഒഡിഷ എഫ്സി പരിശീലകന്റെ നിർദേശ പ്രകാരമുള്ള സൈനിങ്ങുകളും നടത്തുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും യുവ ഇന്ത്യൻ താരം ബ്രെയിസ് മിറാൻഡയെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ഒഡിഷ എഫ്സി നേരത്തെ വന്നിരുന്നു.
ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കും ബ്രെയിസ് മിറാണ്ടക്ക് മുന്നിലും പുതിയൊരു ഓഫർ നൽകിയിരിക്കുകയാണ് ഒഡിഷ എഫ്സി.
23-കാരനായ താരത്തിനെ സ്വന്തമാക്കാനുള്ള അവസാന ശ്രമങ്ങളുടെ ഭാഗമായാണ് ഒഡിഷ എഫ്സി പുതിയൊരു ഓഫർ മുന്നോട്ട് വെച്ചിട്ടുള്ളത്. ഈ ഓഫറിനോട് ബ്ലാസ്റ്റേഴ്‌സ് എങ്ങനെ പ്രതികരിക്കും എന്നത് ആശ്രയിച്ചയിരിക്കും ബ്രെയിസ് മിറാണ്ടയുടെ ഭാവി.