in ,

LOLLOL LOVELOVE AngryAngry CryCry

വെടിച്ചില്ല് ഫോറിൻ താരത്തിന്റെ സൈനിങ് ഒടുവിൽ പൂർത്തിയാക്കിയെന്ന് ട്രാൻസ്ഫർ റിപ്പോർട്ട്‌???

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും നിരവധി താരങ്ങളെ ടീമിൽ എത്തിക്കുവാൻ വേണ്ടിയാണ് ഐഎസ്എൽ ടീമുകൾ ശ്രമങ്ങൾ നടത്തുന്നത്. ഇന്ത്യൻ താരങ്ങളെ കൂടാതെ വിദേശ താരങ്ങളെ കൂടി ടീമിൽ എത്തിക്കാൻ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ ട്രാൻസ്ഫർ നീക്കങ്ങൾ കാര്യമായി നടത്തുന്നുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും നിരവധി താരങ്ങളെ ടീമിൽ എത്തിക്കുവാൻ വേണ്ടിയാണ് ഐഎസ്എൽ ടീമുകൾ ശ്രമങ്ങൾ നടത്തുന്നത്. ഇന്ത്യൻ താരങ്ങളെ കൂടാതെ വിദേശ താരങ്ങളെ കൂടി ടീമിൽ എത്തിക്കാൻ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ ട്രാൻസ്ഫർ നീക്കങ്ങൾ കാര്യമായി നടത്തുന്നുണ്ട്.

ഗ്രീസിൽ നിന്നുമുള്ള സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന ദിമിത്രിയോസ് എന്ന താരത്തിന് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നുമുള്ള ഒരു ടീം നോട്ടമിട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. താരത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ശ്രമങ്ങൾ നടത്താനുള്ള സാധ്യതകളും കുറവായാണ് നമ്മൾ കണ്ടത്.

എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് യൂറോപ്പിൽ നിന്നുമുള്ള സെന്റർ ബാക്ക് താരത്തിനെ ടീമിലെത്തിക്കുവാൻ ശ്രമങ്ങൾ നടത്തുന്നതിനാൽ ദിമിത്രിയോസുമായി ബ്ലാസ്റ്റേഴ്സ് ബന്ധപ്പെട്ടിട്ടുണ്ടാകുമെന്ന് ആരാധകർക്കും സംശയം തോന്നി. എന്നാൽ ദിമിത്രിയോസിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത് വന്നിട്ടില്ല എന്ന് മാർകസ് അപ്ഡേറ്റ് നൽകിയിരുന്നു.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ദിമിത്രിയോസിന് വേണ്ടി രംഗത്ത് വന്നിരിക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗിലെ പുതുമുഖക്കാരായ പഞ്ചാബ് എഫ് സി യാണ്. തുർക്കിഷ് ക്ലബ്ബായ സിവസ്പൊരിനെ തോൽപ്പിച്ചുകൊണ്ട് ദിമിത്രിയോസിന്റെ സൈനിങ്‌ സ്വന്തമാക്കാൻ പഞ്ചാബ് എഫ്സിക്ക് കഴിഞ്ഞുവെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

ഏറ്റവും ഒടുവിൽ വരുന്ന ട്രാൻസ്ഫർ റൂമറുകൾ ശരിയാണെങ്കിൽ പഞ്ചാബ് എഫ്സി 30കാരനായ ഈ സൂപ്പർതാരത്തിന്റെ സൈനിംഗ് സുരക്ഷിതമാക്കിയിട്ടുണ്ട്. ഗ്രീക്ക് ഫസ്റ്റ് ഡിവിഷനിൽ കളിക്കുന്ന ദിമിത്രിയോസിന്റെ സൈനിങ് ഒഫീഷ്യലായി പഞ്ചാബ് പൂർത്തിയാക്കിയാൽ ഈ ട്രാൻസ്ഫർ വിൻഡോയിലെ പഞ്ചാബിന്റെ ഏറ്റവും മികച്ച സൈനിങായി ഇത് മാറും.

ഒഫീഷ്യൽ; ബ്ലാസ്റ്റേഴ്‌സ് പുതിയ ജേഴ്സി പുറത്തിറക്കി… സംഭവം കിടു തന്നെ?…

ട്വിസ്റ്റ്‌ ഒളിപ്പിച്ചു ബ്ലാസ്റ്റേഴ്‌സ്?ഒരു കൊമ്പനെയാണ് MBK അവിടെ ഒളിച്ചു വെച്ചിരിക്കുന്നത്?