in ,

LOLLOL LOVELOVE OMGOMG CryCry AngryAngry

കള്ളക്കളി കളിച്ചതിന് പരാതി നൽകി, സമനില മത്സരം വിജയിച്ചാതാക്കണമെന്ന് മുംബൈ സിറ്റി..

ഇന്ത്യൻ സൂപ്പർ ലീഗ് അസാധാരണമായി സംഭവങ്ങൾ അരങ്ങേറുന്നത് പതിവ് കാഴ്ചയാണ്. ഓരോ സീസണിലും വിവാദപരമായ എന്തെങ്കിലുമൊന്ന് തീർച്ചയായിട്ടും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന ജംഷഡ്പൂര് എഫ്സി vs മുംബൈ സിറ്റി എഫ്സി മത്സരമാണ് നിലവിൽ ചർച്ചയാവുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് അസാധാരണമായി സംഭവങ്ങൾ അരങ്ങേറുന്നത് പതിവ് കാഴ്ചയാണ്. ഓരോ സീസണിലും വിവാദപരമായ എന്തെങ്കിലുമൊന്ന് തീർച്ചയായിട്ടും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന ജംഷഡ്പൂര് എഫ്സി vs മുംബൈ സിറ്റി എഫ്സി മത്സരമാണ് നിലവിൽ ചർച്ചയാവുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിലവിലെ നിയമങ്ങൾ അനുസരിച്ച്  ഒരേസമയം 4 വിദേശ താരങ്ങളെയും 7 ഇന്ത്യൻ താരങ്ങളെയും ആണ് കളിക്കളത്തിൽ കളിക്കാൻ ടീമുകൾക്ക് അനുവാദമുള്ളൂ. എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്പൂരിന്റെ വിദേശ താരം ദഡാനിയേൽ ചീമക്ക് റെഡ് കാർഡ് ലഭിച്ചതിന് പിന്നാലെ മൂന്നു വിദേശ താരങ്ങളെ വെച്ച് മത്സരം പൂർത്തിയാക്കേണ്ട ജംഷഡ്പൂര് നിയമം തെറ്റിച്ചു.

വിദേശതാരത്തിനു റെഡ് കാർഡ് ലഭിച്ചതിനാൽ മൂന്ന് വിദേശ താരങ്ങൾ മാത്രമേ ഒരേ സമയം കളിക്കളത്തിൽ കളിപ്പിക്കാൻ അനുവാദമുണ്ടാവുക. എന്നാൽ 82-മിനിറ്റ്ൽ ഡാനിയേൽ ചീമക്ക് റെഡ് കാർഡ് ലഭിച്ചതിന് പിന്നാലെ മൈതാനത്തു നിന്നും ഇന്ത്യൻ താരമായ ഇമ്രാനെ പിൻവലിച്ചുകൊണ്ട് പകരം വിദേശ താരമായ സ്റ്റെവാനോവിച്ചിനെ കളിക്കളത്തിലെ നാലാമത്തെ വിദേശ താരമായി മൈതാനത്തിറക്കിയ ജംഷഡ്പൂര് നിയമം ലംഘിച്ചു എന്നാണ് എന്നാണ് മുംബൈ സിറ്റിയുടെ പരാതി.

മുംബൈ സിറ്റിയുടെ പരാതിയിൽ തീരുമാനമെടുക്കുകയാണെങ്കിൽ നിയമപ്രകാരം മത്സരം മൂന്നു ഗോളുകൾക്ക് മുംബൈ സിറ്റി വിജയിച്ചതായാണ് കണക്കാക്കപ്പെടുക.  ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉടൻതന്നെ ഐഎസ്എൽ അധികൃതർ
എടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സമയം മത്സരത്തിൽ 60 മിനിറ്റിൽ ആദ്യം ഗോൾ നേടി ഹോം ടീം ലീഡ് എടുത്തെങ്കിലും 74 മിനിറ്റിലെ ഗോളിലൂടെ മുംബൈ സിറ്റി സമനില സ്വന്തമാക്കുകയായിരുന്നു.

വിദേശതാരത്തിനെ കൂടാതെ മറ്റൊരു പ്രധാന താരം കൂടി ബ്ലാസ്റ്റേഴ്സിനെതീരെ കളിക്കില്ല..

ബ്ലാസ്റ്റേഴ്സിന്റെ വമ്പൻ സൈനിങ് ലോഡിങ്👀🥵ഗോവയുടെ നോഹിനെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചുന്നു❤️‍🔥