in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്സിന്റെ വമ്പൻ സൈനിങ് ലോഡിങ്👀🥵ഗോവയുടെ നോഹിനെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചുന്നു❤️‍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തുടർച്ചയായി പരാജയങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഈ വർഷം തോൽക്കാതെ രക്ഷപ്പെട്ട ഏക മത്സരം എഫ് സി ഗോവക്കെതിരായ ഹോം മത്സരമാണ്. രണ്ടു ഗോളുകൾ വാങ്ങിയതിനു ശേഷം കൊച്ചിയിൽ നാലു ഗോളുകൾ തിരിച്ചടിച്ചു കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് മൂന്നു പോയന്റുകൾ സ്വന്തമാക്കിയത്.

ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിന് വലിയ തലവേദന സൃഷ്ടിച്ച താരമാണ് എഫ്സി ഗോവയുടെ മൊറോക്കൻ താരമായ നോഹ് സദോയ്. എഫ്സി ഗോവക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം  എതിർടീം ഡിഫൻസിനെ നിരന്തരം തലവേദന സൃഷ്ടിക്കുന്ന കളിക്കാരനാണ്.

ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയ നോഹ് സദോയിനെ രണ്ടുവർഷത്തെ കരാറിൽ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ആണ് നിലവിൽ പുറത്തുവരുന്നത്

നിലവിൽ ഈ മൊറോക്കൻ താരത്തിന് സ്വന്തമാക്കുന്നത് സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2026 വരെയുള്ള രണ്ടു വർഷത്തെ കരാറിൽ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരത്തിനെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.

അതേസമയം ഈ സീസൺ കഴിയുന്നതോടെ എഫ് സി ഗോവയോട് മൊറോക്കൻ താരമായ 30കാരൻ നോഹ് വിട പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ  താരത്തിനു വേണ്ടിയുള്ള ട്രാൻസ്ഫർ നീക്കങ്ങളും ശക്തമാവും. സൂപ്പർ താരത്തിനെ സ്വന്തമാക്കാനായാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് അടുത്ത സീസണുകളിലേക്ക് വലിയ മുതൽക്കൂട്ടാകും.

കള്ളക്കളി കളിച്ചതിന് പരാതി നൽകി, സമനില മത്സരം വിജയിച്ചാതാക്കണമെന്ന് മുംബൈ സിറ്റി..

അണിയറയിൽ വമ്പൻ കളികൾ, സൂപ്പർ ഗോവൻ താരം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ എത്തിയേക്കും..