in ,

LOVELOVE

തീപാറും പോരാട്ടത്തിൽ ഇന്ന് കിടിലൻ ടീമുകൾ നേർക്കുനേർ..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആവേശകരമായ മറ്റൊരു പോരാട്ടത്തിന് ഇന്ന് ആരാധകർ സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്. ചെന്നൈയിനിലെ മറീന അറീന സ്റ്റേഡിയത്തിൽ വെച്ച് ഇന്ന് ഏറ്റുമുട്ടുന്നത് കിടിലൻ ടീമുകളാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആവേശകരമായ മറ്റൊരു പോരാട്ടത്തിന് ഇന്ന് ആരാധകർ സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്. ചെന്നൈയിനിലെ മറീന അറീന സ്റ്റേഡിയത്തിൽ വെച്ച് ഇന്ന് ഏറ്റുമുട്ടുന്നത് കിടിലൻ ടീമുകളാണ്.

രണ്ട് തവണ ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ ചെന്നൈയിൻ എഫ്സി ഹോം മത്സരത്തിൽ കാർലോസ് പെനയുടെ എഫ്സി ഗോവയെയാണ് നേരിടുന്നത്. ഇന്ന് രാത്രി 7:30ന് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സ്, ജിയോ ടിവി, ഹോട്സ്റ്റാർ, ഡിസ്‌നി തുടങ്ങിയവയിൽ ലൈവ് കാണാം. മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും മത്സരം ലൈവ് കാണാനാവും.

കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച് വരുന്ന ചെന്നൈയിൻ എഫ്സി ജർമൻകാരനായ പരിശീലകൻ തോമസ് ബ്രഡാറികിന് കീഴിൽ സ്വന്തം ആരാധകർക്ക് മുന്നിൽ വിജയം നേടി പോയന്റ് ടേബിളിൽ മുന്നോട്ട് കുതിക്കുകയെന്ന ലക്ഷ്യവുമായാണ് സീസണിലെ മൂന്നാം മത്സരത്തിനൊരുങ്ങുന്നത്.

മറുഭാഗത്ത് സീസണിലെ ആദ്യ മത്സരം തന്നെ എവേ ഗ്രൗണ്ടിൽ എഡു ബെഡിയയുടെ തകർപ്പൻ ഇഞ്ചുറി ടൈം വിജയഗോളിൽ ആഘോഷിച്ചുകൊണ്ടാണ് മുൻതാരം കൂടിയായ പരിശീലകൻ കാർലോസ് പെനക്ക്‌ കീഴിലുള്ള എഫ്സി ഗോവയെത്തുന്നത്. സ്പാനിഷ് താരങ്ങൾ ഏറെയുള്ള ടീമിന്റെ പ്രതീക്ഷകൾ ക്യാപ്റ്റൻ ബ്രാൻഡൻ ഫെർണാണ്ടസിനെ പോലെയുള്ള ഇന്ത്യൻ താരങ്ങളിലുമുണ്ട്.

ഇന്നത്തെ മത്സരത്തിൽ ഇരുടീമുകളും കളത്തിലിറക്കാൻ സാധ്യതയുള്ള ഇലവനുകൾ ഇങ്ങനെയാണ് :

ചെന്നൈയിൻ എഫ്സി :

Devansh Dabas (GK), Ajith Kumar, Vafa Hakhamaneshi, Fallou Diagne, Narayan Das, Jiteshwor Singh, Anirudh Thapa, Prasanth K, Julius Duker, Rahim Ali, Petar Sliskovic.

എഫ്സി ഗോവ :

Dheeraj Singh (GK), Seriton Fernandes, Anwar Ali, Marc Valiente, Aiban Dohling, Redeem Tlang, Edu Bedia, Brandon Fernandes, Glan Martins, Iker Guarrotxena, Alvaro Vazquez.

ബ്ലാസ്റ്റേഴ്‌സിന്റെ കബ്രേട്ടൻ മുന്നിലുണ്ട്, ഐഎസ്എല്ലിലെ ഇതുവരെയുള്ള കണക്കുകൾ ഇതാ..

സൂപ്പർ താരം റൊണാൾഡോയ്ക്ക് വിലക്ക്; അമ്പരപ്പിൽ ആരാധകർ