in ,

LOVELOVE LOLLOL OMGOMG

വിജയവഴിയിൽ ബ്ലാസ്റ്റേഴ്‌സ് തിരിച്ചെത്തി, ഇനി മുന്നിലുള്ള ജീവന്മരണ പോരാട്ടം.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ലീഗ് മത്സരങ്ങളിൽ അവസാന പോരാട്ടത്തിന് വേണ്ടി ഐ എസ് എൽ പോയിന്റ് ടേബിൾ അവസാന സ്ഥാനക്കാരായ ഹൈദരാബാദിനെതിരെ അവരുടെ സ്റ്റേഡിയത്തിൽ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അവസാനം ലീഗ് മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കിയാണ് പ്ലേഓഫിലേക്ക് എത്തുന്നത്.

ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതീരെ മൂന്നു ഗോളുകൾക്കാണ് ഐഎസ്എൽ പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ ഹൈദരാബാദിനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയത്.

മത്സരം തുടങ്ങി ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ മലയാളി യുവതാരമായ അയ്മൻ നേടുന്ന ഗോളിൽ മുന്നിലെത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി രണ്ടാം പകുതിയുടെ തുടക്കത്തിൽ ജാപ്പനീസ് വിദേശ താരമായ സക്കായിയുടെ ഗോളിലൂടെ ലീഡ് രണ്ടായി ഉയർത്തി.

81 മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു മലയാളി യുവതാരമായി നിഹാൽ സുധീഷിന്റെ  ഗോളിലൂടെ മൂന്നാമത്തെ കോളും സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സിനെതിരെ 88 മിനിറ്റിൽ ഹൈദരാബാദ് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും മത്സരം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിന് അനുകൂലമായ അവസാനിച്ചു.

അവസാനം ലീഗ് മത്സരവും പിന്നിട്ടതോടെ പോയിന്റ് ടേബിൾ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സ് ഇനി ഐഎസ്എൽ പ്ലേ ഓഫ് മത്സരങ്ങൾക്ക് വേണ്ടിയാണ് ഒരുങ്ങുന്നത്. തുടർച്ചയായി നിരവധി പരാജയങ്ങൾക്കും തിരിച്ചടികൾക്കും ശേഷം വിജയം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് മത്സരങ്ങൾ മുതൽ പഴയ ഫോമിലേക്ക് എത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

വിസ്മയിപ്പിച്ച് അസ്ഹർ; സീസണിൽ പുതിയ നേട്ടം

ദിമിയും ലൂണയും പ്ലേ ഓഫ് കളിക്കുമോ? വ്യക്തത വരുത്തി ഇവാൻ ആശാൻ