കേരളാ ബ്ലാസ്റ്റേഴ്‌സ് ലീഗ് ഘട്ടം പൂർത്തിയാക്കിയിരിക്കുകയാണ്. പ്ലേ ഓഫ് യോഗ്യത നേരത്തെ ഉറപ്പിച്ചതിനാൽ അവസാന 3 മത്സരം ബ്ലാസ്റ്റേഴ്സിന് നിർണായകമായിരുന്നില്ല. എങ്കിലും ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഹൈദരബാദിനെതിരെ വിജയം നേടി ബ്ലാസ്റ്റേഴ്‌സ് ലീഗ് ഘട്ടം ശുഭകരമായി പൂർത്തിയാക്കിയിരിക്കുകയാണ്.
ഇനി ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത് പ്ലേ ഓഫാണ്. പ്ലേ ഓഫിലെ എതിരാളികളെ ഇനിയും വ്യക്തമായിട്ടില്ല എങ്കിലും ഒഡീഷയോ ഗോവയോ ആയിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫിലെ എതിരാളികൾ. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനക്കാരായതിനാൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് എവേ മത്സരമായിരിക്കും.
ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇനി പ്ലേ ഓഫിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ ആരാധകരുടെ പ്രധാന ആശങ്ക പ്ലേ ഓഫിൽ ലൂണയും ദിമിയും കളിക്കുമോ എന്നുള്ളതാണ്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിരിയിരിക്കുകയാണ് ഇവാൻ ആശാൻ. ഇന്നത്തെ മത്സര ശേഷമാണ് ആശാൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
ദിമിയും ലൂണയും പ്ലേ ഓഫിൽ കളിക്കുന്ന കാര്യം സംശയത്തിലാണ് എന്നാണ് ആശാൻ വ്യക്തമാക്കിയിരിക്കുന്നത്. ഇരുവരും ഇപ്പോഴും റിക്കവറി പ്രോസസിലാണെന്നും ആശാൻ വ്യക്തമാക്കി.
ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഏറെ ആശങ്ക നൽകുന്നതാണ് ആശാന്റെ വാക്കുകൾ. കാരണം ടീമിന്റെ നട്ടെല്ലാണ് ദിമിയും ലൂണയും. ഇരുവരും പ്ലേ ഓഫിന് ഇറങ്ങിയില്ല എങ്കിൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന്റെ കാര്യം തീരുമാനമാവും.