in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

വിസ്മയിപ്പിച്ച് അസ്ഹർ; സീസണിൽ പുതിയ നേട്ടം

സീസണിൽ ഇത് വരെ 14 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ അസ്ഹർ 337 പാസുകളാണ് വിജയകരമായി പൂർത്തിയാക്കിയത്. പത്ത് തവണ അവസരങ്ങൾ സൃഷ്‌ടിച്ച താരം 10 കീ പാസ്സുകളും നൽകിയിട്ടുണ്ട്.

ഈ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ കണ്ടുപിടുത്തങ്ങളിൽ ഒന്നാണ് ലക്ഷദ്വീപിൽ നിന്നുള്ള മുഹമ്മദ് അസ്ഹർ എന്ന മധ്യനിരതാരം. സീസൺ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിലേക്ക് പ്രൊമോഷൻ ലഭിച്ച താരം ഇതിനോടകം തന്നെ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഐഎസ്എല്ലിൽ ഒരു മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഐമൻ. ഐഎസ്എല്ലിൽ ഏറ്റവും മികച്ച പാസിംഗ് അക്യുറസിയുള്ള ഇന്ത്യൻ താരങ്ങളിൽ ഒന്നാമനായിരിക്കുകയാണ് അസ്ഹർ. 85.1% ആണ് അസ്ഹറിന്റെ പാസിംഗ് അക്ക്യൂറസി.

എതിരാളികളുടെ പകുതിയിലാണ് അസ്ഹറിന്റെ ഈ പാസിംഗ് അക്ക്യൂറസി എന്നതാണ് ഏറ്റവും ശ്രദ്ധേയകരം. കൂടാതെ ഈ സീസൺ ഐഎസ്എല്ലിൽ ഏറ്റവും മികച്ച പാസിംഗ് അക്ക്യൂറസിയുള്ള താരങ്ങളിൽ രണ്ടാമനാണ് അസ്ഹർ. മുംബൈ സിറ്റി എഫ്സിയുടെ ആൽബർട്ട് നെഗുവേരയാണ് പട്ടികയിൽ ഐമന് മുന്നിൽ.

ഭാവിയിൽ ഇന്ത്യൻ ഫുട്ബോളിന്റെയും കേരളാ ബ്ലാസ്റ്റേഴ്സിന്റെയും മികച്ച താരമായി അസ്ഹർ മാറുമെന്ന് തന്നെയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

സീസണിൽ ഇത് വരെ 14 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ അസ്ഹർ 337 പാസുകളാണ് വിജയകരമായി പൂർത്തിയാക്കിയത്. പത്ത് തവണ അവസരങ്ങൾ സൃഷ്‌ടിച്ച താരം 10 കീ പാസ്സുകളും നൽകിയിട്ടുണ്ട്.

ഒരുനാൾ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ഹീറോയായവൻ; ഇനി എതിരാളികളുടെ തട്ടകത്തിൽ

വിജയവഴിയിൽ ബ്ലാസ്റ്റേഴ്‌സ് തിരിച്ചെത്തി, ഇനി മുന്നിലുള്ള ജീവന്മരണ പോരാട്ടം.