ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ ട്രാൻസ്ഫർ മാർക്കറ്റിൽ താരകൈമാറ്റങ്ങൾ നടത്തുന്നത് തുടരുകയാണ്, മികച്ച ഇന്ത്യൻ സൈനിങ്ങുകളുമായി അടുത്ത സീസണിലേക്ക് ടീമിനെ ശക്തമാക്കുക എന്നതാണ് ഓരോ ടീമിന്റെയും ലക്ഷ്യം.
ഇപ്പോഴിതാ ഏറ്റവും ഒടുവിൽ വരുന്ന ഖേൽ നൗവിന്റെ റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എൽ ടീമായ നോർത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നും മികച്ച ഒരു ഇന്ത്യൻ താരത്തിനെ സ്വന്തമാക്കിയിരിക്കുകയാണ് ഐഎസ്എല്ലിന്റെ മുൻ ഷീൽഡ് ട്രോഫി ജേതാക്കളായ ജംഷഡ്പൂര് എഫ്സി.
25 വയസ്സുകാരനായ പ്രോവറ്റ് ലാക്ര എന്ന ഇന്ത്യൻ ഡിഫെൻഡറേയാണ് ജംഷഡ്പൂര് എഫ്സി ഒരു വർഷത്തെ കരാറിൽ സ്വന്തമാക്കിയത്. ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക് എന്നീ പോസിഷനുകളിൽ കൂടി കളിക്കാൻ കഴിവുള്ള സൂപ്പർ താരത്തിന്റെ സേവനം വരും സീസണിൽ ജംഷഡ്പൂര് എഫ്സിക്ക് ഗുണം ചെയ്തേക്കും.
2018-ൽ ഐഎസ്എൽ ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ ജോയിൻ ചെയ്ത താരം 36 മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. അതിനുമുൻപായി താരം ഗോകുലം കേരള എഫ്സിയിലും ലോൺ അടിസ്ഥാനത്തിൽ ഒരു സീസൺ ഐ ലീഗിൽ കളിച്ചിട്ടുണ്ട്.