in ,

LOVELOVE OMGOMG CryCry AngryAngry LOLLOL

കിടിലൻ സ്പാനിഷ് താരം ഫ്രീ ഏജന്റായി, ഒന്നും നോക്കാതെ താരത്തിന്റെ സൈനിങ് തൂക്കി?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിനെ ലക്ഷ്യമാക്കി ഐഎസ്എൽ ക്ലബ്ബുകൾ സൈനിങ് ഉൾപ്പടെയുള്ള ട്രാൻസ്ഫർ കാര്യങ്ങളിൽ മുഴുകിയിരിക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിനെ ലക്ഷ്യമാക്കി ഐഎസ്എൽ ക്ലബ്ബുകൾ സൈനിങ് ഉൾപ്പടെയുള്ള ട്രാൻസ്ഫർ കാര്യങ്ങളിൽ മുഴുകിയിരിക്കുകയാണ്.

ഇത്തവണ കേരളത്തിൽ വെച്ച് നടന്ന ഹീറോ സൂപ്പർ കപ്പ്‌ കിരീടം ചൂടിയ ഒഡിഷ എഫ്സിയും കാര്യമായി ടീമിൽ അഴിച്ചുപണികൾ നടത്തുന്നുണ്ട്. പുതിയ പരിശീലകൻ ടീമിൽ എത്തിയതിന്റെ ഭാഗമായി നിരവധി താരങ്ങളെ ക്ലബ്‌ സൈൻ ചെയുന്നുമുണ്ട്.

പക്ഷെ കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന സ്പാനിഷ് മിഡ്‌ഫീൽഡർ സോൾ ക്രിസ്പോയുടെ കരാർ പുതുക്കാൻ ഒഡിഎഫ്സിക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ ഫ്രീ ഏജന്റായി മാറുന്ന 26-കാരന്റെ സൈനിങ് മറ്റൊരു ഐഎസ്എൽ ക്ലബ്‌ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സെൻട്രൽ മിഡ്‌ഫീൽഡ് പൊസിഷനിൽ കളിക്കുന്ന സ്പാനിഷ് താരം സോൾ ക്രിസ്പോയേ ഫ്രീ ട്രാൻസ്ഫറിലൂടെ ഈസ്റ്റ്‌ ബംഗാൾ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ഒഡിഷ എഫ്സിയേ കൂടാതെ സൂപ്പർ പരിശീലകനെ ടീമിലെത്തിച്ച്കൊണ്ട് ഈസ്റ്റ്‌ ബംഗാളും കാര്യമായ നീക്കങ്ങളാണ് പുതിയ സീസണിനു മുന്നോടിയായി നടത്തുന്നത്.

ഇത്തവണ കലിപ്പടക്കാനുള്ള കൊമ്പൻമാരുടെ സമയം കുറിച്ചു, വീണ്ടും അങ്കതട്ടിലേക്ക്?

കിടിലൻ തീപ്പൊരി താരം തിരിച്ചുവരുന്നു?ഇത്തവണ വിത്യസ്ത റോൾ?