in ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ട്രാൻസ്ഫർ ബോംബുകൾ പൊട്ടാൻ പോകുന്നു?ഐഎസ്എലിനെ വിറപ്പിക്കുന്ന ട്രാൻസ്ഫറുകൾ ഇങ്ങനെയാണ്..

ഇന്ത്യൻ സൂപ്പർ ലീഗിലെ വലിയ ഒരു ട്രാൻസ്ഫർ ബോംബുകൾ പൊട്ടാൻ പോകുകയാണെന്ന് സൂചന നൽകി ടൈംസ് ഓഫ് ഇന്ത്യയുടെ സ്പോർട്സ് എഡിറ്റർ മാർക്കസ് മെർഗുൽഹോ. വരാൻ പോകുന്ന ദിവസങ്ങളിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ട്രാൻസ്ഫർ വാർത്തകൾ പ്രതീക്ഷിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ വലിയ ഒരു ട്രാൻസ്ഫർ ബോംബുകൾ പൊട്ടാൻ പോകുകയാണെന്ന് സൂചന നൽകി ടൈംസ് ഓഫ് ഇന്ത്യയുടെ സ്പോർട്സ് എഡിറ്റർ മാർക്കസ് മെർഗുൽഹോ. വരാൻ പോകുന്ന ദിവസങ്ങളിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ട്രാൻസ്ഫർ വാർത്തകൾ പ്രതീക്ഷിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഏത് തരത്തിന്റെയാണെന്നോ ഏത് ക്ലബ്ബിനെ ബന്ധപ്പെടുത്തിയാണെന്നോ അദ്ദേഹം വ്യക്തമായി പറഞ്ഞില്ലെങ്കിലും ആരാധകർ പ്രതീക്ഷിക്കുന്ന ചില വമ്പൻ ട്രാൻസ്ഫറുകൾ ഉണ്ട്. തീർച്ചയായിട്ടും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് തന്നെയായിരിക്കും പണം എറിഞ്ഞുകൊണ്ട് വലിയ ട്രാൻസ്ഫറുകൾ നടത്തുന്നത്.

ഹൈദരാബാദ് എഫ്സിയുടെ ഇന്ത്യൻ സൂപ്പർ താരമായ ആകാശ് മിശ്രക്ക് വേണ്ടി ശ്രമങ്ങൾ നടത്തുന്ന മോഹൻ ബഗാനെ മറികടന്ന് കൊണ്ട് ഇപ്പോൾ മുംബൈ സിറ്റി എഫ്സിയാണ് താരത്തിന്റെ സൈനിങ്ങിന് വേണ്ടി ലീഡ് ചെയ്യുന്നത്. മുംബൈ സിറ്റി vs മോഹൻ ബഗാൻ പോരാട്ടമാണ് ആകാശ് മിശ്ര ട്രാൻസ്ഫറിൽ സംഭവിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ റെക്കോർഡ് തുകക്ക് ഓസ്ട്രേലിയയിൽ നിന്നുമൊരു കിടിലൻ സൂപ്പർ താരത്തിനെ കൊണ്ടുവരാൻ ഒരുങ്ങുകയാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. ഇത്തവണ എ ലീഗ് കിരീടം നേടിയ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിന്റെ സൂപ്പർ താരമായ ജേസൻ കമ്മിങ്സനാണ് താരം.

ഫൈനലിൽ ഹാട്രിക് ഗോളുകളും ഒരു അസിസ്റ്റ് നേടിയ താരം സീസണിൽ 20 ഗോളുകളോളം അടിച്ചുകൂട്ടിയിട്ടിട്ടുണ്ട്. കൂടാതെ ഖത്തർ ഫിഫ വേൾഡ് കപ്പിൽ ഓസ്ട്രേലിയ ദേശീയ ടീമിന് വേണ്ടി ബൂട്ട് കെട്ടാനും സൂപ്പർ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ വരാൻ പോകുന്ന വമ്പൻ ട്രാൻസ്ഫറുകളുടെ കൂട്ടത്തിൽ മേൽപറഞ്ഞ രണ്ട് ട്രാൻസ്ഫറുകൾ ഉൾപ്പെടുമെന്ന് ഉറപ്പാണ്.

ബാംഗ്ലൂരുവിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് തൂക്കിയ രണ്ട് കിടിലൻ താരങ്ങളെ പൊക്കാൻ വമ്പൻമാർ വരുന്നു?

മഞ്ഞപ്പട പവർ?ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്യാനുള്ള കാരണം വെളിപ്പെടുത്തി സൂപ്പർ താരം?