ഇതിനോടകം തന്നെ ഐഎസ്എല്ലിലെ വിദേശതാരങ്ങളിൽ ചിലരെ വിദേശ ക്ലബ്ബുകൾ റാഞ്ചിയിട്ടുണ്ട്. ബംഗളുരു എഫ്സി സ്ട്രൈക്കർ കുർട്ടിസ് മെയിൻ, മുംബൈ മിഡ്‌ഫീൽഡർ ഗ്രെഗ് സ്റ്റീവാർട്ട് എന്നീ താരങ്ങളെ ഇതിനോടകം തന്നെ സ്ക്കോട്ടിഷ് ക്ലബ്ബുകൾ സ്വന്തമാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ വീണ്ടുമൊരു ഐഎസ്എൽ താരത്തെ കൂടി റാഞ്ചാനൊരുങ്ങുകയാണ് ഇന്തോനേഷ്യൻ ക്ലബ്ബായ പേർസെഭയ സുരാഭയ. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ ഓസ്ട്രേലിയൻ പ്രതിരോധതാരം ബ്രെണ്ടൻ ഹാമിലിനെയാണ് ഇന്തോനേഷ്യൻ ക്ലബായ സുരാഭയ നോട്ടമിട്ടിരിക്കുന്നത്.
2022 ലാണ് ഓസ്ട്രേലിയൻ ക്ലബ് മെൽബൺ വിക്ടറിയിൽ നിന്നും ഫാമിലിനെ ബഗാൻ സ്വന്തമാക്കിയത്. ഇതിനോടകം ക്ലബ്ബിനായി 29 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.
അതേസമയം, ബഗാന്റെ സ്പാനിഷ് പ്രതിരോധ താരമായ ഹെക്ടർ യുറ്റ്സെ പരിക്കിന്റെ പിടിയിലാണ്. നിലവിൽ ബഗാന്റെ സ്ക്വാഡിലുള്ള ഏക വിദേശ ഡിഫെൻഡറാണ് ഹാമിൽ.
ഹെക്ട്ടർ പരിക്കേറ്റ സാഹചര്യത്തിൽ ഫാമിലിനെ ബഗാൻ വിട്ടു നൽകുമോ എന്നുള്ളതും കണ്ടറിയേണ്ടതുണ്ട്.