in , ,

മയാമിയും ബാഴ്സയും ഏറ്റുമുട്ടുന്നു!!?; ആരാധകരെ ത്രസിപ്പിക്കുന്ന സൂചനകൾ പുറത്ത്

മയാമിയും ബാഴ്സലോണയും തമ്മിൽ ഒരു മത്സരം നടന്നാലോ? അതും ക്യാമ്പ് നൗവിൽ. ആരാധകരെ ആവേശത്തിലാഴ്ത്താൻ ഇതിലും കൂടുതൽ മറ്റൊന്ന് വേണ്ട. എന്നാൽ ഈ പോരാട്ടത്തിനുള്ള സാധ്യതകൾ തുറന്ന് വരികയാണ്.

മയാമിയും ബാഴ്സലോണയും തമ്മിൽ ഒരു മത്സരം നടന്നാലോ? അതും ക്യാമ്പ് നൗവിൽ. ആരാധകരെ ആവേശത്തിലാഴ്ത്താൻ ഇതിലും കൂടുതൽ മറ്റൊന്ന് വേണ്ട. എന്നാൽ ഈ പോരാട്ടത്തിനുള്ള സാധ്യതകൾ തുറന്ന് വരികയാണ്.

ഇന്റർമിയാമിയുടെ ഉടമകളിൽ ഒരാളായ ജോർജെ മാസാണ് തന്റെ അഭിമുഖത്തിനിടയിൽ ഇത്തരത്തിലൊരു സൂചന നൽകിയത്. ലയണൽ മെസ്സി ബാഴ്സ ആരാധകർക്ക് മുന്നിൽ ഒരു വിടവാങ്ങൽ മത്സരം ആഗ്രഹിക്കുന്നുവെന്നും ആ ആഗ്രഹം സഫലമാക്കാൻ താൻ പരമാവധി ശ്രമിക്കുമെന്നാണ് മാസിന്റെ വാക്കുകൾ.

ബാഴ്സയുമായി മയാമി ഒരു സൗഹൃദ മത്സരം നടത്തുമെന്നും ആ മത്സരം ക്യാമ്പ് നൗവിൽ വെച്ച് നടത്തുമെന്ന സൂചനയാണ് മാസ് നൽകിയത്. ‘ഇന്റർ മിയാമി ബാഴ്സയിലേക്ക് പോവുകയോ അതല്ലെങ്കിൽ എന്തെങ്കിലും മത്സരം ബാഴ്സയിൽ സംഘടിപ്പിച്ച് മെസ്സിയുടെ വിടവാങ്ങൽ മത്സരം സംഘടിപ്പിക്കാൻ ശ്രമിക്കുമെന്നാണ് മാസിന്റെ വാക്കുകൾ.

ഇത് മിയാമി v/s ബാഴ്സ മത്സരത്തിന്റെ സൂചനയാണ്. കാരണം 2022 ജൂലായിൽ മിയാമിയും ബാഴ്സയും സൗഹൃദ മത്സരം കളിച്ചിരുന്നു. അതിനാൽ ഇനിയൊരിക്കൽ കൂടി സൗഹൃദ മത്സരം കളിക്കാനുള്ള സാധ്യതയുമുണ്ട്.

അങ്ങനെയെങ്കിൽ വർഷങ്ങൾക്ക് ശേഷം മെസ്സി ക്യാമ്പ് നൗവിൽ എത്തും. എതിർ ടീമാണെങ്കിൽ പോലും അന്ന് ബാഴ്സ ആരാധകർ ക്യാമ്പ് നൗവിൽ ഒരു വിടവാങ്ങൽ ചടങ്ങും സംഘടിപ്പിക്കും.

Also read: സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ മയാമി ഉടമകളോട് ആവശ്യപെട്ട് മെസ്സി

ഐ എസ് എൽ പോയിന്റ് ടേബിളിൽ വമ്പന്മാർക്കൊപ്പം ബ്ലാസ്റ്റേഴ്‌സ്😍

മെസ്സി മികച്ചവനെന്ന് പറഞ്ഞത് ഗതിക്കേട് കൊണ്ട്; കുറ്റസമ്മതം നടത്തി CR7 ഫാൻ