ഐഎസ്എൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പരിശീലകരുടെ പട്ടികയെടുത്തൽ അതിൽ മനോലോ മർക്കസിന്റെ പേര് കാണാനാവും. രണ്ട് തവണ ഹൈദരാബാദിനെ പ്ലേ ഓഫ് കടത്തിയ ഈ സ്പാനിഷ് തന്ത്രജ്ഞൻ 2020- 21 സീസണിൽ അവരെ ജേതാക്കളാക്കുകയും ചെയ്തു.
കഴിഞ്ഞ സീസണിൽ ഹൈദരബാദ് വിട്ട് ഗോവയിൽ എത്തിയ മനോലോ തന്റെ ടീമിനെ പ്ലേ ഓഫിലേക്കെത്തിയേയും ചെയ്തു. തുടർച്ചായി മൂന്നാം സീസണിലും പ്ലേ ഓഫ് യോഗ്യത നേടുന്ന ചുരുക്കം പരിശീലകരിൽ ഒരാളാണ് മനോലോ.
എന്നാൽ മനോലോ ഗോവ വിടുന്നു എന്നുള്ള അഭ്യൂഹങ്ങൾ ഇപ്പോൾ ശക്തമാവുകയാണ്.എന്നാൽ മനോലോ ഗോവയിൽ അത്ര സന്തുഷ്ടനല്ല എന്ന് സൂചിപ്പിക്കുന്ന അദ്ദേഹത്തിൻറെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് അഭ്യൂഹത്തിന് കാരണം. ‘ബാഡ് ലൈഫ് ഇൻ ഗോവ’ എന്നാൽ അദ്ദേഹത്തിൻറെ ഇൻസ്റ്റാ സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്.
ഇതോടെയാണ് മനോലോ ഗോവ വിടുമെന്നുള്ള അഭ്യൂഹം പരന്നത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതെ സമയം ഈ സീസൺ അവസാനത്തോടെ ഗോവയും മനോലോയും തമ്മിലുള്ള കരാർ അവസാനിക്കും.
മനോലോ ഗോവ വിട്ടാൽ തന്നെ അദ്ദേഹത്തെ സ്വന്തമാക്കാൻ ഐഎസ്എല്ലിലെ സൂപ്പർ ക്ലബ്ബുകൾ പിന്നാലെയുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. കാരണം ഐഎസ്എല്ലിൽ അത്ര മികച്ച കണക്കുകളാണ് മനോലോയ്ക്കുള്ളത്.