ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിൽ നേരിടാൻ ഇരിക്കുന്നത് ഐഎസ്എല്ലിൽ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ഒഡീഷ എഫ്സിയാണ്.ഇന്നലെയാണ് ഹൈദരാബാദ് എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.
ഇതോടെ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളിയായി ഒഡീഷ എഫ്സിയായി കിട്ടി.ഇന്ന് നടന്ന അവരുടെ അവസാന മത്സരത്തിൽ നേർത്ത് ഈസ്റ്റ് നെതിരെ അവർക്ക് തോൽവിയാണ് ഫലം.
ലീഗിലെ അവസാന മത്സരത്തിലാണ് ഒഡിഷക്ക് നോർത്ത് ഈസ്റ്റുമായി പരാജയം ഏറ്റുവാങ്ങിയത്.അടുത്ത മത്സരത്തിൽ ഒഡിഷക്ക് പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിനെ നേരിടാനരിക്കുന്നതിന്റെ മുമ്പാണ് ഈ തിരിച്ചടി.
ഒഡീഷ 39 പോയിന്റുമായി നിലവിൽ നാലാം സ്ഥാനത്താണ്.