in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

പ്ലേ ഓഫിൽ വിസ്‍മയിപ്പിക്കാൻ ലൂണ ഉണ്ടാവും; ഉറപ്പിച്ച് പറയാൻ ഒരു കാരണമുണ്ട്

കേരളാ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് പോരാട്ടത്തിനിറങ്ങുമ്പോൾ സൂപ്പർ താരം അഡ്രിയാൻ ലൂണ കളിക്കാനിറങ്ങുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്. ഹൈദരാബാദിനെതിരെയുള്ള മത്സര ശേഷം ലൂണയും ദിമിയും പ്ലേ ഓഫ് കളിക്കുന്ന കാര്യം സംശയമാണെന്ന് പരിശീലകൻ ഇവാൻ വുകമനോവിച്ച് പറഞ്ഞെങ്കിലും ലൂണ പ്ലേ ഓഫ് കളിക്കുമെന്ന് ആരാധകർ ഉറപ്പിച്ച് പറയുന്നു. അതിനൊരു കാരണം കൂടിയുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്‌സ് അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും ടീമിലെ പ്രധാന താരങ്ങൾക്ക് ഏറെക്കുറെ വിശ്രമം നൽകിയിരുന്നു. പ്രധാന താരങ്ങൾക്ക് പ്ലേ ഓഫിന് മുമ്പ് പരിക്ക് പറ്റാതിരിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് അവസാന രണ്ട് മത്സരങ്ങൾക്കും ഏറെക്കുറെ രണ്ടാം നിര ടീമിനെ ഇറക്കിയത്.

എന്നാൽ ഈ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന്റെ ജാപ്പനീസ് താരം ഡൈസുകി സക്കായി കളിച്ചിരുന്നു. ഈ രണ്ട് മത്സരങ്ങളിലും മുക്കാൽ ശതമാനത്തോളം താരം ഗ്രൗണ്ടിൽ ഉണ്ടാവുകയും ചെയ്തിരുന്നു. ലൂണ പ്ലേ ഓഫ് കളിക്കുന്നില്ല എങ്കിൽ ഒരിക്കലും ഇവാൻ ആശാൻ സകായിയെ പ്രാധാന്യമില്ലാത്ത അവസാന രണ്ട് മത്സരങ്ങളിലും കളിപ്പിക്കില്ലെന്നാണ് ആരാധകരുടെ പക്ഷം.

സകായിയെ പ്ലേ ഓഫിന് വേണ്ടി കരുതി വെച്ചതാണെങ്കിൽ താരത്തെ അവസാന രണ്ട് മത്സരങ്ങളിലും ഇറക്കാതെ ആശാൻ താരത്തിന് വിശ്രമം അനുവദിച്ചേനെ.. എന്നാൽ സകായിയെ കളിപ്പിച്ചത് പ്ലേ ഓഫിൽ ലൂണ ഉണ്ടാകുമെന്ന ഉറപ്പ് ഉള്ളത് കൊണ്ടാണെന്നും സോഷ്യൽ മീഡിയയിൽ ആരാധകർ അഭിപ്രായപ്പെടുന്നു.

ഡ്രിങ്കിച്ച്, ലെസ്‌കോവിച്ച്, ലൂണ എന്നിവർക്കൊപ്പം ദിമി അല്ലെങ്കിൽ ചെർണിച്ച് എന്നിവരായിരിക്കും പ്ലേ ഓഫിലെ ബ്ലാസ്റ്റേഴ്സിന്റെ വിദേശികളെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്‌സ് ഭയക്കേണ്ടത് റോയ് കൃഷണയോ ജാഹുവിനെയോയല്ല; മറ്റൊരു താരത്തെ

പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിനെ നേരിടുന്നതിന്റെ മുമ്പ് ഒഡീഷക്ക് തോൽവി