കേരളാ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ ഒഡീഷ എഫ്സിയെ നേരിടാനൊരുങ്ങുകയാണ്. സമീപകാല ഫോമും പ്ലേ ഓഫിലെ എവേ മത്സരവും പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് വെല്ലുവിളികളാണ്. കൂടാതെ സെർജിയോ ലോബര എന്ന തന്ത്രജ്ഞനെ കൂടി ഇവാൻ ആശാന് പ്ലേ ഓഫിൽ മറികടക്കേണ്ടതുണ്ട്.
പ്ലേ ഓഫിനിറങ്ങുമ്പോൾ ഒഡീഷ നിരയിൽ ബ്ലാസ്റ്റേഴ്‌സിനെ തലവേദനയിലാഴ്ത്തുന്ന ചില താരങ്ങൾ കൂടിയുണ്ട്. അവരുടെ ഗോളടി വീരൻ റോയ് കൃഷ്ണ, മധ്യനിര താരം ജാഹു, ജെറി തുടങ്ങിയവരാണ് ഒഡീഷയുടെ കീ താരങ്ങൾ. എന്നാൽ പ്ലേ ഓഫിൽ ഇവർക്ക് പുറമെ ബ്ലാസ്റ്റേഴ്സിന് തലവേദന സൃഷ്ടിക്കുന്ന മറ്റൊരു താരം കൂടിയുണ്ട്.
മുൻ ബ്ലാസ്റ്റേഴ്‌സ് താരം പൂട്ടിയയാണ് ആ താരം. 2020 മുതൽ 2022 സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരമാണ് പൂട്ടിയ. ബ്ലാസ്റ്റേഴ്സിൽ കേവലമൊരു താരം മാത്രമല്ല പൂട്ടിയ, ഇവാന്റെ ആദ്യ ഇലവനിലെ നിർണായക സാനിധ്യം കൂടിയായിരുന്നു ഈ താരം.
2021-22 സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനൽ കളിച്ച സീസണിലെ ടീമിലെ പ്രധാന താരമായിരുന്നു പൂട്ടിയ. ഇത് തന്നെയാണ് പൂട്ടിയ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന്റെ തലവേദനയാകാൻ കാരണം.
ഇവാന്റെ പ്രധാന താരമായതിനാൽ തന്നെ ഇവാന്റെ പദ്ധതികൾ ചെറിയ രീതിയിലെങ്കിലും അറിയാവുന്ന താരം കൂടിയാണ് പൂട്ടിയ. തീർച്ചയായും പ്ലേ ഓഫിന് ഒഡീഷ ഇറങ്ങുമ്പോൾ പൂട്ടിയയുടെ കൂടി അഭിപ്രായം ഒഡീഷ പരിശീലകൻ സ്വീകരിക്കുമെന്നുറപ്പാണ്.