in ,

തീപാറും പോരാട്ടവുമായി ഇന്ന് ഒമ്പതാം റൗണ്ടിന് തുടക്കം

ഇന്ത്യൻ സൂപ്പർ ലീഗ് മുൻ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്സി ഹോം ഗ്രൗണ്ടിൽ വെച്ച് കാർലോസ് പെനയുടെ ശക്തരായ എഫ്സി ഗോവയെയാണ് നേരിടുന്നത്. അതേസമയം ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ഒമ്പതാം റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്ന് മുംബൈയിലെ അറീന സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുമ്പോൾ ആരാധകർ കാത്തിരിക്കുന്ന കിടിലൻ മത്സരമാണ് ഇന്ന് നടക്കുക.

ഇന്ത്യൻ സൂപ്പർ ലീഗ് മുൻ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്സി ഹോം ഗ്രൗണ്ടിൽ വെച്ച് കാർലോസ് പെനയുടെ ശക്തരായ എഫ്സി ഗോവയെയാണ് നേരിടുന്നത്. അതേസമയം ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

നിലവിൽ ഐഎസ്എൽ പോയന്റ് ടേബിളിൽ എട്ടു മത്സരങ്ങളിൽ നിന്ന് 18 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ഡെസ് ബക്കിങ്ഹാമിന് കീഴിലുള്ള മുംബൈ സിറ്റി എഫ്സിയുള്ളത്. കളിയിലും തന്ത്രങ്ങളിലും ഗോവയെ കീഴടക്കാൻ മുംബൈ സിറ്റി എഫ്സിക്ക് കഴിയുകയാണെങ്കിൽ അത് കൂടുതൽ പോയന്റുമായി ഒന്നാം സ്ഥാനത്ത് മുന്നോട്ടു കുതിക്കാൻ ഐലാൻഡേഴ്സിനെ സഹായിക്കും.

ഐഎസ്എൽ പോയന്റ് ടേബിളിൽ 7 മത്സരങ്ങളിൽ നിന്ന് 12 പോയന്റുമായി അഞ്ചാം സ്ഥാനത്തുള്ള എഫ്സി ഗോവക്ക് പോയന്റ് ടേബിളിന്റെ മുൻനിരയിൽ സ്ഥിരസാന്നിധ്യമായി നിലനിൽക്കണമെങ്കിൽ ഇന്നത്തെ എവേ മത്സരത്തിൽ വിജയം അനിവാര്യമാണ്. കാർലോസ് പെന നൽകുന്ന തന്ത്രങ്ങൾ മുംബൈ അറീനയിൽ പയറ്റി തെളിയിക്കാൻ ഗോവയുടെ സൂപ്പർ താരനിരക്ക് കഴിയുകയാണെങ്കിൽ ടേബിൾ ടോപേഴ്സിനെ തോൽപ്പിച്ച്കൊണ്ട് കൂടുതൽ പോയന്റുമായി മുന്നിലെ സ്ഥാനങ്ങൾ കീഴടക്കാൻ ഗൗർസിന് സാധിക്കും.

Head-to-Head :

ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്സിയും vs എഫ്സി ഗോവയും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടിയത് 20 മത്സരങ്ങളിലാണ്

മുംബൈ സിറ്റി എഫ്സി ജയിച്ചത് – 8 മത്സരം

എഫ്സി ഗോവ ജയിച്ചത് – 7 mals

സമനില – 5 മത്സരം

Possible lineup :

ഇന്നത്തെ മത്സരത്തിൽ ഇരുടീമുകളും അണിനിരത്താൻ സാധ്യതയുള്ള ലൈനപ്പ് ഇങ്ങനെയാണ് :

  • മുംബൈ സിറ്റി എഫ്സി (4-2-3-1)

Phurba Lachenpa (GK); Rahul Bheke, Rostyn Griffiths, Mehtab Singh, Vignesh Dakshinamurthy; Ahmed Jahouh, Lalengmawia Ralte; Bipin Singh, Greg Stewart, Lallianzuala Chhangte; Jorge Pereyra Diaz.

  • എഫ്സി ഗോവ (4-2-3-1)

Dheeraj Singh Moirangthem (GK); Seriton Fernandes, Anwar Ali, Marc Valiente, Aibanbha Dohling; Edu Bedia, Ayush Dev Chhetri; Redeem Tlang, Iker Guarrotxena, Brandon Fernandes; Noah Sadaoui.

എവിടെ പോയി വിമർശകർ? പോളണ്ടിനെ മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായി അർജന്റീന പ്രീ ക്വാര്‍ട്ടറില്‍

ത്രില്ലർ പോരാട്ടങ്ങളുമായി കാത്തിരിക്കുന്ന ഐഎസ്എൽ മാച്ച്വീക്ക്‌