in , , ,

CryCry LOLLOL

ഐ സ് എൽ ഫൈനൽ മുംബൈയിൽ നടത്താൻ സാധ്യത…

മുംബൈ ഇത്തവണ ഷീല്‍ഡ് നേടുമെന്ന് ഏകദേശം ഉറപ്പായതാണ് ഇത്തരത്തില്‍ ഫൈനല്‍ വേദി അങ്ങോട്ടേക്ക് പോകാന്‍ കൂടുതല്‍ സാധ്യത വര്‍ധിപ്പിക്കുന്നത്. കൊച്ചി ഫൈനല്‍ വേദിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനം കൊച്ചിക്ക് തിരിച്ചടിയായി.

ഇത്തവണ ഐഎസ്എല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നിന്ന് പഴയ ഹോം ആന്‍ഡ് എവേ രീതിയിലേക്ക് മാറിയിരുന്നു. അതോടെ ഗ്യാലറികളില്‍ ആരാധകരെ പ്രവേശിപ്പിച്ചും തുടങ്ങി. ഇത്തവണ ഐഎസ്എല്‍ അവസാനിക്കാന്‍ ഇനി കുറച്ചു ദിവസങ്ങള്‍ കൂടിയാണ് ബാക്കിയുള്ളത്.
മിക്ക ടീമുകളും അവസാന റൗണ്ട് മല്‍സരങ്ങളിലേക്ക് എത്തിയിരിക്കുകയാണ്.

മുംബൈയും ഹൈദരാബാദും മാത്രമാണ് ഇതുവരെ പ്ലേഓഫ് ഉറപ്പിച്ചിരിക്കുന്നത്. അതേസമയം, അധികൃതര്‍ പ്ലേഓഫ് മുതല്‍ ഫൈനല്‍ വരെയുള്ള മല്‍സരങ്ങളുടെ ഫിക്‌സ്ചര്‍ പുറത്തു വിട്ടിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് നിലവില്‍ മൂന്നാം സ്ഥാനത്താണെങ്കിലും പ്ലേഓഫ് ഉറപ്പിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഇത്തവണ ഫൈനല്‍ എവിടെ നടക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എങ്കിലും മുംബൈയ്ക്കാണ് കൂടുതല്‍ സാധ്യത.

മുംബൈ ഇത്തവണ ഷീല്‍ഡ് നേടുമെന്ന് ഏകദേശം ഉറപ്പായതാണ് ഇത്തരത്തില്‍ ഫൈനല്‍ വേദി അങ്ങോട്ടേക്ക് പോകാന്‍ കൂടുതല്‍ സാധ്യത വര്‍ധിപ്പിക്കുന്നത്. കൊച്ചി ഫൈനല്‍ വേദിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനം കൊച്ചിക്ക് തിരിച്ചടിയായി.

ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി?അഡ്രിയാൻ ലൂണ അടുത്ത മത്സരം കളിക്കില്ല..

ഞങ്ങൾ നന്നായി കളിച്ചു,പ്ലേ ഓഫിൽ എത്തും;ഇവാൻ പറയുന്നു.