in , , ,

ISL-ൽ തീപ്പൊരി പടർത്താൻ തകർപ്പൻ താരം വരുന്നു..

ഓസ്ട്രേലിയയിലെ ക്യാപിറ്റൽ ഫുട്ബോൾ അക്കാദമി, എസിടി അക്കാദമി ഓഫ് സ്‌പോർട് എന്നിവയിലൂടെ തന്റെ യൂത്ത് ഫുട്ബോൾ കരിയർ വളർത്തിയ ആരോൺ ഇവാൻസ് 2011-ൽ ഓസ്ട്രേലിയയിലെ ക്ലബ്ബായ കാൻബെറ സിറ്റിയിലൂടെയാണ് തന്റെ സീനിയർ കരിയർ ആരംഭിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ തീപ്പൊരി പടർത്താൻ ഓസ്ട്രേലിയയിൽ നിന്നും ഒരു കിടിലൻ ബഹുമുഖ താരത്തെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ.

ഓസ്ട്രേലിയയിൽ നിന്നും ക്രോയേഷ്യൻ പൗരത്വം കൂടിയുള്ള ആരോൺ മൈക്കൽ ഇവാൻസിനെയാണ് ഹൈലാൻഡേഴ്സ് പുതിയ സീസണിലേക്ക് കൊണ്ടുവരുന്നത്. ഡിഫെൻഡർ പൊസിഷനിൽ കളിക്കുന്ന താരം ഡിഫെൻസീവ് മിഡ്‌ഫീൽഡറായും തിളങ്ങിയിട്ടുണ്ട്.

ഓസ്ട്രേലിയയിലെ ക്യാപിറ്റൽ ഫുട്ബോൾ അക്കാദമി, എസിടി അക്കാദമി ഓഫ് സ്‌പോർട് എന്നിവയിലൂടെ തന്റെ യൂത്ത് ഫുട്ബോൾ കരിയർ വളർത്തിയ ആരോൺ ഇവാൻസ് 2011-ൽ ഓസ്ട്രേലിയയിലെ ക്ലബ്ബായ കാൻബെറ സിറ്റിയിലൂടെയാണ് തന്റെ സീനിയർ കരിയർ ആരംഭിച്ചത്.

തുടർന്ന് ഓസ്ട്രേലിയൻ ക്ലബ്ബുകൾക്ക് വേണ്ടിയും വിദേശ ക്ലബ്ബുകൾക്ക് വേണ്ടിയും കുപ്പായമണിഞ്ഞ താരം ഇതാദ്യമായാണ് ഒരു ഇന്ത്യൻ ക്ലബ്ബിന് വേണ്ടി കളിക്കാനൊരുങ്ങുന്നത്.

ഇതിനകം തന്നെ ജോൺ ഗസ്തനാഗയെ പോലെയുള്ള ഡിഫെൻസീവ് പ്രതിരോധ താരങ്ങളെ സ്വന്തമാക്കിയ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിലേക്കുള്ള ആരോൺ ഇവാൻസിന്റെ വരവ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് പ്രതിരോധം ശക്തമാക്കും.

ISL-ൽ ഗോൾമഴ തീർക്കാൻ ഗോളടി യന്ത്രം വരുന്നു..

കേരളത്തിൽ നിന്നും കിടിലൻ താരങ്ങളെ സ്വന്തമാക്കി ഈസ്റ്റ്‌ ബംഗാൾ?