in , , , , ,

LOVELOVE

കേരളത്തിൽ നിന്നും കിടിലൻ താരങ്ങളെ സ്വന്തമാക്കി ഈസ്റ്റ്‌ ബംഗാൾ?

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഇമാമി ഈസ്റ്റ്‌ ബംഗാളിലേക്ക് കേരളത്തിൽ നിന്നും 6 മലയാളി യുവതാരങ്ങൾ ചേരാനൊരുങ്ങുന്നു. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ താരങ്ങളും മെഡിക്കൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഇമാമി ഈസ്റ്റ്‌ ബംഗാളിലേക്ക് കേരളത്തിൽ നിന്നും 6 മലയാളി യുവതാരങ്ങൾ ചേരാനൊരുങ്ങുന്നു. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ താരങ്ങളും മെഡിക്കൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.

കേരളത്തിലെ വിവിധ ഫുട്ബോൾ ക്ലബ്ബുകളിൽ നിന്നാണ് ഇവർ കൊൽക്കത്തൻ ക്ലബ്ബിലെത്തുന്നത്. ഗോകുലം കേരള എഫ്സി ടീമിലെ ഗോൾകീപ്പർ താരം മുഹമ്മദ്‌ നിഷാദ്, ട്രാവൻകൂർ താരം ലിജോ തുടങ്ങിയ 5 മലയാളി യുവതാരങ്ങൾ ഈസ്റ്റ്‌ ബംഗാളിന്റെ റിസർവ് ടീമിലേക്കാണ് ഇടം നേടുന്നത്.

മുഹമ്മദ്‌ നിഷാദ്, ലിജോ, ആദിൽ അമൽ, വിഷ്ണു, അതുൽ ഉണ്ണികൃഷ്ണൻ എന്നിവരാണ് ഇമാമി ഈസ്റ്റ്‌ ബംഗാൾ റിസർവ് ടീമുമായി 2 വർഷത്തെ കരാറിൽ ഒപ്പുവെക്കുന്നത്. ഇതിനകം കൊൽക്കത്തയിലെത്തിയ താരങ്ങൾ മെഡിക്കൽ പരിശോധന പൂർത്തിയാക്കി ക്ലബ്ബുമായി കരാർ ഒപ്പുവെച്ചു.

അതേസമയം കേരള യുണൈറ്റഡ് താരമായ ജെസിൻ ടികെ ഇമാമി ഈസ്റ്റ്‌ ബംഗാളിന്റെ മെയിൻ ടീമിൽ ജോയിൻ ചെയ്യാനുള്ള സാധ്യതകളാണ് കൂടുതൽ. കൊൽക്കത്തയിലെത്തി ഇമാമി ഈസ്റ്റ്‌ ബംഗാളുമായി താരം കരാർ ഒപ്പുച്ചിട്ടുണ്ട്.

ഇത്തവണ സന്തോഷ്‌ ട്രോഫി കിരീടം ചൂടിയ കേരള ടീമിന്റെ മുഖ്യ പരിശീലാകനായ മലയാളി ബിനോ ജോർജിനെ സീസണിൽ ഇമാമി ഈസ്റ്റ്‌ ബംഗാളിന്റെ സഹപരിശീലകനായി നിയമിച്ചിരുന്നു.

സന്തോഷ്‌ ട്രോഫി ടീംമംഗമായ ജെസിൻ ഉൾപ്പടെയുള്ള മലയാളി യുവ താരങ്ങൾക്ക് കരിയറിൽ വലിയ നേട്ടങ്ങൾ നേടിയെടുക്കാനുള്ള അവസരങ്ങൾ നൽകുകയാണ് ബിനോ ജോർജ്.

ISL-ൽ തീപ്പൊരി പടർത്താൻ തകർപ്പൻ താരം വരുന്നു..

ജിജോ ജോസഫ് ഈസ്റ്റ്‌ ബംഗാളിലേക്കില്ല, ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കണമെന്ന ആഗ്രഹത്തിൽ ഫാൻസ്‌..