in ,

ചാമ്പ്യൻമാർ നേർക്കുനേർ ഏറ്റുമുട്ടുന്ന കിടിലൻ പോരാട്ടം ഇന്ന്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ കാത്തിരുന്ന ത്രില്ലർ പോരാട്ടത്തിന് ഇന്ന് ബാംഗ്ലൂരുവിലെ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ പന്തുരുളുകയാണ്. ഐഎസ്എൽ ചാമ്പ്യൻ പട്ടം ഉയർത്തിയ രണ്ട് ടീമുകൾ തമ്മിലാണ് ഇന്ന് നേർക്കുനേർ ഏറ്റുമുട്ടുന്നത്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ കാത്തിരുന്ന ത്രില്ലർ പോരാട്ടത്തിന് ഇന്ന് രാത്രി 7:30ന്ബാംഗ്ലൂരുവിലെ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ പന്തുരുളുകയാണ്. ഐഎസ്എൽ ചാമ്പ്യൻ പട്ടം ഉയർത്തിയ രണ്ട് ടീമുകൾ തമ്മിലാണ് ഇന്ന് നേർക്കുനേർ ഏറ്റുമുട്ടുന്നത്.

കൊൽക്കത്തൻ വമ്പൻമാരായ എടികെ മോഹൻ ബഗാനാണ് ബാംഗ്ലൂരു എഫ്സിയെ നേരിടാനെത്തുന്നത്. അതേസമയം ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

മികച്ച താരങ്ങളടങ്ങിയ സൂപ്പർ ടീമുമായി സീസണിലെ ഡ്യൂറണ്ട് കപ്പ്‌ കിരീടം നേടി ഐഎസ്എല്ലിലെത്തിയ ബാംഗ്ലൂരു എഫ്സി നിലവിൽ അത്ര മികച്ച നിലയിലൊന്നുമല്ല ഐഎസ്എല്ലിൽ കളിക്കുന്നത്, 7 മത്സരങ്ങളിൽ നിന്ന് വെറും 7 പോയന്റ് മാത്രമുള്ള ബാംഗ്ലൂരു എഫ്സി പോയന്റ് ടേബിളിൽ ഒമ്പതാം സ്ഥാനക്കാരാണ്. അതിനാൽ തന്നെ പ്ലേഓഫ്‌ പ്രതീക്ഷകൾ സജീവമാക്കാൻ ഇന്നത്തെ ഹോം വിജയം ദി ബ്ലൂസിന് അനിവാര്യമാണ്.

ട്രാൻസ്ഫർ ജാലകത്തിൽ വിലപിടിപ്പും കളിച്ചുപരിചയസമ്പത്തുമുള്ള ഒട്ടനവധി താരങ്ങളെ സ്വന്തം തട്ടകത്തിലെത്തിച്ച മൂന്നു തവണ ഐഎസ്എൽ ചാമ്പ്യൻ പട്ടം മാറോടു ചേർത്തു നിർത്തിയ എടികെ മോഹൻ ബഗാൻ ഐഎസ്എൽ പോയന്റ് ടേബിളിൽ നാലാം സ്ഥാനക്കാരാണ്, മോശം ഫോമിൽ തുടരുന്ന ബാംഗ്ലൂരു എഫ്സിക്കെതിരായ വിലപ്പെട്ട മൂന്നു എവേ പോയന്റുകൾ നേടി പ്ലേഓഫ്‌ സ്ഥാനം സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളിലാണ് മോഹൻ ബഗാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Head-to-Head :

മത്സരങ്ങൾ – 12

ബാംഗ്ലൂരു എഫ്സി – 5 വിജയം

എടികെ മോഹൻ ബഗാൻ – 5 വിജയം

സമനില – 2

Possible lineup :

  • Bengaluru FC (4-3-3)

Gurpreet Singh Sandhu (GK), Prabir Das, Sandesh Jhingan, Aleksandar Jovanovic, Namgyal Bhutia, Suresh Singh Wangjam, Javi Hernandez, Danish Farooq, Udanta Singh, Roy Krishna, Naorem Roshan Singh

  • ATK Mohun Bagan (4-3-3)

Vishal Kaith, Asish Rai, Pritam Kotal, Brendan Hamill, Subhasish Bose, Deepak Tangri, Hugo Boumous, Lalrinliana Hnamte, Ashique Kuruniyan, Dimitri Petratos, Liston Colaco

നെയ്മറിന്റെ കാര്യത്തിൽ ആരാധകർക്ക് ആശങ്കയും നിരാശയും നൽകുന്ന റിപോർട്ടുകൾ

ഡി മരിയ ഇന്ന് കളിക്കുമോ? പുതിയ അപ്ഡേഷൻ