in , , , ,

LOVELOVE

ഇതങ്ങു ആദ്യം ചെയ്തൂടെ.. ഫാൻസിനെ സന്തോഷത്തിലാഴ്ത്താൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ സന്തോഷം നൽകി അടുത്ത പ്രീസീസൺ മത്സരം ലൈവ് സംപ്രേഷണം ഉണ്ടായേക്കുമെന്ന് വാർത്ത. ഇക്കാര്യത്തിൽ ഉറപ്പ് നൽകാനാവില്ലെങ്കിലും ലൈവ് സംപ്രേക്ഷണം ചെയ്യുന്ന കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ചർച്ചകൾ നടത്തുന്നുണ്ട്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ സന്തോഷം നൽകി അടുത്ത പ്രീസീസൺ മത്സരം ലൈവ് സംപ്രേഷണം ഉണ്ടായേക്കുമെന്ന് വാർത്ത. ഇക്കാര്യത്തിൽ ഉറപ്പ് നൽകാനാവില്ലെങ്കിലും ലൈവ് സംപ്രേക്ഷണം ചെയ്യുന്ന കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ചർച്ചകൾ നടത്തുന്നുണ്ട്.

പ്രീസീസൺ മത്സരങ്ങളിൽ യു എ ഇ യിൽ വെച്ച് നടന്ന അൽ ജസീറ അൽ ഹംറ ക്ലബ്ബിനെതിരായ സൗഹൃദ മത്സരം മാത്രമാണ് ലൈവ് ആയി ആരാധകർക്ക്‌ കാണാൻ സാധിച്ചത്. മറ്റു മത്സരങ്ങളെല്ലാം അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് അരങ്ങേറിയത്.

കേരളത്തിലെ പ്രീസീസൺ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സീസൺ ടിക്കറ്റ് എടുത്തവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രമാണ് സ്റ്റേഡിയത്തിൽ പോയി കളി കാണാൻ പ്രവേശനമുണ്ടായിരുന്നത്.

എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ദിവസങ്ങൾക്ക് മുൻപ് നടക്കാനിരിക്കുന്ന മുൻ ഐ ലീഗ് ചാമ്പ്യന്മാരായ പഞ്ചാബ് എഫ്സിയുമായുള്ള പ്രീസീസൺ സൗഹൃദ മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ ലൈവ് ചെയ്യാനുള്ള ചർച്ചകളാണ് നടത്തുന്നത്.

നേരത്തെ ലൈവ് സംപ്രേക്ഷണം ചെയ്യാത്ത മത്സരങ്ങൾ പിന്നീട് ഹൈലൈറ്റ്സ് വീഡിയോയായി കേരള ബ്ലാസ്റ്റേഴ്‌സ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. മികച്ച ഫോമിൽ കളിക്കുന്ന റൗണ്ട് ഗ്ലാസ്സ് പഞ്ചാബ് എഫ്സിക്കെതിരായ മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് യൂട്യൂബ് ചാനൽ വഴി ലൈവ് ചെയ്യുകയാണെങ്കിൽ അത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നതാണ്.

വീഡിയോ -ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ഹോം കിറ്റ് റിലീസ് ചെയ്തു?

ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ജേഴ്‌സി അത്ര പോരെന്ന് അഭിപ്രായം; കാരണമായി ചൂണ്ടിക്കാണിക്കുന്നത് രണ്ട് കാര്യങ്ങൾ