in , , , ,

LOVELOVE

വീഡിയോ -ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ഹോം കിറ്റ് റിലീസ് ചെയ്തു?

ജേഴ്സി നിർമ്മാതാക്കളായ സിക്സ് 5 സിക്സിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ആരാധകർക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സികൾ വാങ്ങാൻ കഴിയും. ജേഴ്സി പ്രകാശനം ചെയ്യുന്ന ദിവസങ്ങളിൽ സിക്സ് 5 സിക്സ് വിലയിൽ ഇളവ് നൽകുന്നതിനാൽ പുതിയ ഹോം ജേഴ്സി വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ സിക്സ് 5 സിക്സ് സൈറ്റ് സന്ദർശിക്കാം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്കുള്ള ഹോം കിറ്റ് റിലീസ് ചെയ്ത് കേരളത്തിന്റെ കൊമ്പന്മാരായ കേരള ബ്ലാസ്റ്റേഴ്‌സ്. നേരത്തെ പറഞ്ഞത് പോലെ കൃത്യം ഇന്ന് വൈകുന്നേരം 4 മണിക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫസ്റ്റ് ജേഴ്സി കിറ്റ് പുറത്തുവിട്ടത്.

പ്രമുഖ ബ്രാൻഡായ സിക്സ് 5 സിക്സ് രൂപകല്പന ചെയ്യുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി കിറ്റുകളിൽ എവേ കിറ്റ്, തേർഡ് കിറ്റ് എന്നിവ നേരത്തെ പ്രകാശനം ചെയ്തിരുന്നു. ക്രീം നിറത്തിലുള്ള തേർഡ് കിറ്റിനെ കൂടാതെ ബ്ലാക്ക് നിറത്തിലുള്ള ബ്ലാസ്റ്റേഴ്സിന്റെ എവേ കിറ്റും മനോഹരമാണ്.

പുതിയ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം കിറ്റ് എല്ലായിപ്പോഴത്തെയും പോലെ മഞ്ഞ നിറത്തിലുള്ളതാണ്. ഇപ്രാവശ്യത്തെ ഹോം കിറ്റിൽ മഞ്ഞ നിറത്തിലുള്ള ജേഴ്സിയിൽ നീല നിറത്തിലാണ് ലൈൻവർക്കുകൾ ചെയ്തിരിക്കുന്നത്.

ജേഴ്സി നിർമ്മാതാക്കളായ സിക്സ് 5 സിക്സിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ആരാധകർക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സികൾ വാങ്ങാൻ കഴിയും. ജേഴ്സി പ്രകാശനം ചെയ്യുന്ന ദിവസങ്ങളിൽ സിക്സ് 5 സിക്സ് വിലയിൽ ഇളവ് നൽകുന്നതിനാൽ പുതിയ ഹോം ജേഴ്സി വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ സിക്സ് 5 സിക്സ് സൈറ്റ് സന്ദർശിക്കാം.

വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനുള്ളത്, ആദ്യ മത്സരത്തിൽ തന്നെ കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇമാമി ഈസ്റ്റ്‌ ബംഗാളിനെയാണ് നേരിടുന്നത്. ഒക്ടോബർ 7-നാണ്‌ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക് തുടക്കമാകുക.

14 ദിവസം മുമ്പ് അനുമതി വാങ്ങണം; ഫിഫയുടെ നിയമം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി

ഇതങ്ങു ആദ്യം ചെയ്തൂടെ.. ഫാൻസിനെ സന്തോഷത്തിലാഴ്ത്താൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു