in , ,

CryCry LOVELOVE AngryAngry LOLLOL OMGOMG

14 ദിവസം മുമ്പ് അനുമതി വാങ്ങണം; ഫിഫയുടെ നിയമം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി

വലിയ പ്രതീക്ഷകളോട് കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് യുഎഇയിലേക്ക് പ്രീസീസൺ മത്സരങ്ങൾ കളിക്കാൻ പോയത്. യുഎഇയിലെ പ്രമുഖ ക്ലബ്ബുകളുമായി പ്രീസീസൺ മത്സരം കളിക്കാനും ബ്ലാസ്റ്റേഴ്സ് ഒരുങ്ങുകയും അതിന്റെ ഷെഡ്യൂൾ അടക്കം പുറത്ത് വിടുകയും ചെയ്തിരുന്നു.എന്നാൽ പുറത്തിറക്കിയ ഷെഡ്യൂൾ പ്രകാരമായിരുന്നില്ല ബ്ലാസ്റ്റേഴ്‌സിന്റെ യുഎഇ പ്രീസീസൺ. ഫിഫ വിലക്ക് വന്നതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പദ്ധതികളെല്ലാം തകിടം മറിഞ്ഞു.

ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സിന്റെ യുഎഇ പ്രീസീസണെ പറ്റി കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസൺ സംഘാടകരായ എച്ച് 16 സ്പോർട്സ് ചെയർമാൻ ഹസ്സൻ അലി.

ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസൺ മത്സരങ്ങൾക്കായി ഞങ്ങൾ വലിയ രീതിയിലുള്ള ഒരുക്കമാണ് നടത്തിയത് എന്നും എന്നാൽ അപ്രതീക്ഷിതമായി ഇന്ത്യൻ ഫുട്ബാളിന് ഫിഫ നൽകിയ വിലക്ക് തിരിച്ചടിയായെന്നും ഹസ്സൻ അലി പറയുന്നു.

ഓഗസ്റ്റ് 26 ന് ഇന്ത്യയുടെ വിലക്ക് ഫിഫ നീക്കിയപ്പോൾ ഞങ്ങൾ ക്ലബ്ബുകളെ സമീപിച്ചെന്നും എന്നാൽ യുഎഇ പ്രൊ ലീഗ് തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെ യുഎഇ ക്ലബ്ബുകൾ പ്രീസീസൺ മത്സരങ്ങൾക്ക് തയാറായില്ലെന്നും ഹസ്സൻ അലി പറയുന്നു.

ഫിഫ നിയമപ്രകാരം മറ്റൊരു രാജ്യത്തെ ക്ലബ്ബുമായി പ്രീസീസൺ മത്സരം സംഘടിപ്പിക്കാൻ 14 ദിവസങ്ങൾക്ക് മുമ്പ് ഫിഫയുടെ അനുമതി വാങ്ങണമെന്നും സെപ്റ്റംബർ 10 ന് യുഎഇ ലീഗ് ആരംഭിക്കാനിരിക്കെ യുഎഇ ക്ലബ്ബുകൾ അതിന് തയാറായില്ലെന്നും ഹസ്സൻ അലി പറഞ്ഞു. യുഎഇയുടെ മുൻ ദേശീയ താരം കൂടിയാണ് ഹസ്സൻ അലി.

വീഡിയോ -അത്ഭുത ഒളിമ്പിക് ഗോൾ നേടി ബ്ലാസ്റ്റേഴ്‌സ് താരം?

വീഡിയോ -ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ഹോം കിറ്റ് റിലീസ് ചെയ്തു?