in , , ,

LOVELOVE AngryAngry CryCry OMGOMG LOLLOL

ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ജേഴ്‌സി അത്ര പോരെന്ന് അഭിപ്രായം; കാരണമായി ചൂണ്ടിക്കാണിക്കുന്നത് രണ്ട് കാര്യങ്ങൾ

ഇന്ന് ബ്ലാസ്റ്റേഴ്‌സ് പുറത്തിറക്കിയ ഹോം ജേഴ്‌സി അത്ര പോരാ എന്നാണ് ചില ആരാധകർ അഭിപ്രായപ്പെടുന്നത്. നേരത്തെ ഇറക്കിയ എവേ ജേഴ്‌സിയുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ ഹോം ജേഴ്‌സി പ്രതീക്ഷിച്ച നിലവാരത്തിൽ എത്തിയില്ല എന്നാണ് ചില ആരാധകർ അഭിപ്രായപ്പെടുന്നത്.ഹോം ജേഴ്‌സി അത്ര പോരാ എന്ന് പറയാൻ രണ്ട് കാരണങ്ങളും ഇവർ പറയുന്നുണ്ട്.

മണിക്കൂറുകൾക്ക് മുമ്പാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള തങ്ങളുടെ ഹോം ജേഴ്‌സി പ്രകാശനം ചെയ്തത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ എവേ ജേഴ്‌സിയും പുറത്തിറക്കിയിരുന്നു.

എന്നാൽ ഇന്ന് ബ്ലാസ്റ്റേഴ്‌സ് പുറത്തിറക്കിയ ഹോം ജേഴ്‌സി അത്ര പോരാ എന്നാണ് ചില ആരാധകർ അഭിപ്രായപ്പെടുന്നത്. നേരത്തെ ഇറക്കിയ എവേ ജേഴ്‌സിയുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ ഹോം ജേഴ്‌സി പ്രതീക്ഷിച്ച നിലവാരത്തിൽ എത്തിയില്ല എന്നാണ് ചില ആരാധകർ അഭിപ്രായപ്പെടുന്നത്.

ഹോം ജേഴ്‌സി അത്ര പോരാ എന്ന് പറയാൻ രണ്ട് കാരണങ്ങളും ഇവർ പറയുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ സ്പോൺസറായ ബൈജൂസിന് കൂടുതൽ പ്രധാനം നൽകുന്നുണ്ട് എന്നും ജേഴ്സിയിൽ മുഖ്യസ്പോൺസർക്ക് കൂടുതൽ പ്രാധാന്യം നൽകിയത് ജേഴ്‌സി ബാധിച്ചു എന്നാണ് ഈ ആരാധകരുടെ വാദം.

കൂടാതെ ജേഴ്‌സിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യ ചിഹ്നമായ കൊമ്പനെ ഉൾപ്പെടുത്താതിലും ചിലർ നിരാശ പങ്ക് വെക്കുന്നുണ്ട്. കൊമ്പൻ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യ ചിഹ്നമാണ് എന്നും അതും ഉൾപ്പെടുത്താമായിരുന്നു എന്നുമാണ് ഈ ആരാധകർ അഭിപ്രായപ്പെടുന്നത്.

അതെ സമയം ഹോം ജേഴ്സിയെ അനുകൂലിച്ചും ചിലർ രംഗത്തുണ്ട്. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഇത്തവണ മികച്ച ജേഴ്‌സി തന്നെയാണ് പുറത്തിറക്കിയതെന്നും ചില ആരാധകർക്ക് അഭിപ്രായമുണ്ട്.

ഇതങ്ങു ആദ്യം ചെയ്തൂടെ.. ഫാൻസിനെ സന്തോഷത്തിലാഴ്ത്താൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു

ബ്ലാസ്റ്റേഴ്സിന്റെ മുൻ സഹപരിശീലകൻ അന്തരിച്ചു