in , , ,

CryCry LOLLOL

ബ്ലാസ്റ്റേഴ്സിന്റെ മുൻ സഹപരിശീലകൻ അന്തരിച്ചു

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സീസണിലേക്കുള്ള ഹോം കിറ്റ് പ്രദർശനം ചെയ്തതിന്റെ സന്തോഷത്തിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സങ്കടവും നിരാശയും നൽകിയ വാർത്തയുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സീസണിലേക്കുള്ള ഹോം കിറ്റ് പ്രദർശനം ചെയ്തതിന്റെ സന്തോഷത്തിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സങ്കടവും നിരാശയും നൽകിയ വാർത്തയുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ കഴിഞ്ഞ സീസണിലെ സഹപരിശീലകനായ പാട്രിക് വാൻ കെറ്റ്സ് അന്തരിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഈ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.

കഴിഞ്ഞ സീസണിൽ മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിചിനു കീഴിലാണ് ബെൽജിയം സ്വദേശിയായ പാട്രിക് വാൻ കെറ്റ്സ് അസിസ്റ്റന്റ് പരിശീലകനായി പ്രവർത്തിച്ചത്.

1988 മുതൽ 2002 വരെ വിവിധ ഫുട്ബോൾ ക്ലബ്ബുകൾക്ക് വേണ്ടി സ്ട്രൈകർ പൊസിഷനിൽ അണിനിരന്ന പാട്രിക് വാൻ കെറ്റ്സ് ഒട്ടനവധി ഗോളുകൾ നേടിയിട്ടുണ്ട്.

പിന്നീട് 2014 മുതൽ പരിശീലക കുപ്പായമണിഞ്ഞ പാട്രിക് വാൻ കെറ്റ്സ് നിരവധി ക്ലബ്ബുകളുടെ മുഖ്യ പരിശീലകനായും സഹപരിശീലകനായും സേവനമനുഷ്ഠിച്ചതിന് ശേഷമാണ് 2021-2022 സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകനായി എത്തിയത്.

വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം പാട്രിക് വാൻ കെറ്റ്സ് ക്ലബ്ബ്‌ വിട്ടതായി കഴിഞ്ഞ സീസണിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ ആരാധകരെ വളരെയധികം സങ്കടത്തിലാഴ്ത്തി കൊണ്ടാണ് 55 വയസുകാരനായ പാട്രിക് വാൻ കെറ്റ്സിന്റെ മരണ വാർത്തയെത്തുന്നത്. ചാർകോട്ട്-മേരി-ടൂത് അസുഖമാണ് അദ്ദേഹത്തിന്റെ മരണ കാരണം.

ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ജേഴ്‌സി അത്ര പോരെന്ന് അഭിപ്രായം; കാരണമായി ചൂണ്ടിക്കാണിക്കുന്നത് രണ്ട് കാര്യങ്ങൾ

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം പരിക്ക് മാറി തിരിച്ചെത്തി