in , , , ,

LOVELOVE

അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വമ്പൻ എതിരാളികൾ..

ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേക്ക് പ്രവേശിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പ്രീസീസണിൽ വിജയതേരിലേറി ഗംഭീര മുന്നേറ്റം നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് അടുത്ത പ്രീസീസൺ മത്സരത്തിനൊരുങ്ങുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേക്ക് പ്രവേശിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസണിൽ വിജയതേരിലേറി ഗംഭീര മുന്നേറ്റം നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് അടുത്ത പ്രീസീസൺ മത്സരത്തിനൊരുങ്ങുകയാണ്.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഐ ലീഗ് വമ്പൻമാരായ റൗണ്ട് ഗ്ലാസ്സ് പഞ്ചാബുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പ്രീസീസൺ സൗഹൃദ മത്സരം.
സെപ്റ്റംബർ 30-ന് കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ പരിശീലന മൈതാനമായ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വെച്ചായിരിക്കും ഈ മത്സരം അരങ്ങേറുക.

യുഎഇ യിലെ പ്രീസീസൺ ടൂറിലെ സൗഹൃദ മത്സരങ്ങളിൽ തകർപ്പൻ വിജയം നേടി കേരളത്തിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ കളിച്ച പ്രീസീസൺ സൗഹൃദ മത്സരങ്ങളിലും കിടിലൻ വിജയങ്ങളാണ് സ്വന്തമാക്കിയത്.

അവസാന പ്രീസീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീം ബ്ലാസ്റ്റേഴ്സിന്റെ തന്നെ റിസർവ് ടീമിനെയാണ് മികച്ച സ്കോർ മാർജിനിൽ തോല്പിച്ചത്. ഓസ്ട്രേലിയൻ താരം അപോസ്‌റ്റോലാസ് ജിയാനു ഹാട്രിക് ഗോളുകളും മത്സരത്തിൽ നേടിയിരുന്നു.

ഇതുവരെ സീസണിൽ അഞ്ച് പ്രീസീസൺ മത്സരങ്ങൾ കളിച്ച ഇവാൻ വുകോമാനോവിചിന്റെ കുട്ടികൾ ഫുൾ മാർക്ക്‌ നേടിയാണ് പ്രീസീസൺ പരിശീലനത്തിന് അന്ത്യം കുറിക്കാൻ ഒരുങ്ങുന്നത്.

അടുത്ത പ്രീസീസൺ മത്സരത്തിലും ഐ ലീഗ് ക്ലബ്ബായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെ വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെക്കുന്നത്. അതേസമയം അടുത്ത സൗഹൃദ മത്സരത്തിലും കഴിഞ്ഞ മത്സരങ്ങളിലേത് പോലെ കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കും.

ബ്ലാസ്റ്റേഴ്‌സ് വിട്ട പ്രശാന്ത് എതിരാളികളുടെ തട്ടകത്തിലേക്ക്..

കഴിഞ്ഞ സീസൺ പോലെയാകില്ല! ഇത്തവണ ബ്ലാസ്റ്റേഴ്‌സ് കപ്പടിക്കും? ലൂണ പറയുന്നതിങ്ങനെ..