in , , , ,

LOVELOVE CryCry LOLLOL AngryAngry OMGOMG

ബ്ലാസ്റ്റേഴ്‌സ് വിട്ട പ്രശാന്ത് എതിരാളികളുടെ തട്ടകത്തിലേക്ക്..

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായിരുന്ന പ്രശാന്ത് മോഹൻ കഴിഞ്ഞ ആഴ്ചകളിൽ കേരള ബ്ലാസ്റ്റേഴ്‌സുമായി പരസ്പര ധാരണയോടെ കരാർ അവസാനിപ്പിച്ചിരുന്നു. 2023 വരെ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഉണ്ടായിരുന്നുവെങ്കിലും ക്ലബ്ബും താരവും തമ്മിൽ പരസ്പര ധാരണയോടെ പിരിയുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായിരുന്ന പ്രശാന്ത് മോഹൻ കഴിഞ്ഞ ആഴ്ചകളിൽ കേരള ബ്ലാസ്റ്റേഴ്‌സുമായി പരസ്പര ധാരണയോടെ കരാർ അവസാനിപ്പിച്ചിരുന്നു.

2023 വരെ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഉണ്ടായിരുന്നുവെങ്കിലും ക്ലബ്ബും താരവും തമ്മിൽ പരസ്പര ധാരണയോടെ പിരിയുകയായിരുന്നു.

നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനോട് വിട പറഞ്ഞ പ്രശാന്ത് മോഹനെ ചെന്നെയിൻ സിറ്റി എഫ്സി ഒരു സീസൺ നീളുന്ന കരാറിൽ സ്വന്തമാക്കിയിട്ടുണ്ട്.

കോഴിക്കോട് സ്വദേശിയായ പ്രശാന്ത് മോഹൻ നേരത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നെയിൻ സിറ്റി എഫ്സിയുടെ ജേഴ്സിയിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഒരു സീസൺ ലോണിൽ ചെന്നെയിൻ സിറ്റിക്ക് വേണ്ടി കളിച്ച താരം 10 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളാണ് നേടിയത്.

എന്നാൽ 2016 മുതൽ തന്റെ സീനിയർ കരിയർ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനോടൊപ്പം ചെലവഴിക്കുന്ന പ്രശാന്ത് കൊമ്പന്മാർക്ക് വേണ്ടി 61 മത്സരങ്ങളിൽ നിന്ന് 1 ഗോളും 3 അസിസ്റ്റുകളുമാണ് നേടിയത്.

സീസണിലെ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ചെന്നെയിൻ സിറ്റി എഫ്സിയിലേക്ക് കൂടുമാറിയ വിൻസി ബാരറ്റോക്ക്‌ പിന്നാലെയാണ് മറ്റൊരു ബ്ലാസ്റ്റേഴ്‌സ് താരവും മറീന മച്ചാൻസിന്റെ തട്ടകത്തിലെത്തുന്നത്.

പുതിയ പരിശീലകനായ തോമസ് ബ്രഡാറികിന് കീഴിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മിന്നിതിളങ്ങാനാകുമെന്നാണ് പ്രശാന്ത് പ്രതീക്ഷിക്കുന്നത്. കൂടാതെ മറീന മച്ചാൻസിന് വേണ്ടി കൂടുതൽ സമയം ഗ്രൗണ്ടിൽ പന്ത് തട്ടാൻ കഴിയുമെന്ന പ്രതീക്ഷയും 25-കാരനുണ്ട്.

ഇന്ത്യ ജയിച്ചെങ്കിലും പരിശീലകൻ രാഹുൽ ദ്രാവിഡിനെ കാത്തിരിക്കുന്നത് അത്ര ശുഭകരമായ വാർത്തകളല്ല

അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വമ്പൻ എതിരാളികൾ..