in , , , ,

LOVELOVE

ബ്ലാസ്റ്റേഴ്‌സ് ടീമിൽ ആരൊക്കെ ഇടം നേടും? പുറത്താകും? ISL താരങ്ങളെയും സ്‌ക്വാഡിന്റെയും രെജിസ്ട്രേഷൻ കഴിയുന്നു…

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് കിക്ക്ഓഫ്‌ കുറിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ സെപ്റ്റംബർ 23 വെള്ളിയാഴ്ചക്ക് മുൻപായി എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളും പുതിയ സീസണിലേക്കുള്ള ടീം സ്‌ക്വാഡ് രജിസ്റ്റർ ചെയ്യും.

27 മുതൽ 35 വരെ താരങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ടായിരിക്കും ഇന്ത്യൻ സൂപ്പർ ലീഗിന്റെ 9 സീസണിന് ക്ലബ്ബുകൾ അവരുടെ സ്‌ക്വാഡിനെ അണിനിരത്തുക. ഇന്ത്യൻ സൈനിങ്ങുകളും വിദേശ സൈനിങ്ങുകളുടെയുമെല്ലാം ട്രാൻസ്ഫർ വിൻഡോ ഇതിനകം അവസാനിച്ചു കഴിഞ്ഞു.

ഇനി ഇന്ത്യൻ സൂപ്പർ ലീഗിൽ പന്തുരുളുന്ന നിമിഷങ്ങളാണ് വരാൻ പോകുന്നത്. അതേസമയം സെപ്റ്റംബർ 23 വെള്ളിയാഴ്ചയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾക്ക് അവരുടെ താരങ്ങളെയും ടീമിനെയും പുതിയ സീസണിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരും സീസണിൽ തങ്ങളുടെ ടീമിന് വേണ്ടി പന്ത് തട്ടുന്ന താരങ്ങൾ ആരൊക്കെയാണെന്ന് ആരാധകർക്ക് അറിയാൻ കഴിയും. റിസർവ് ടീമിൽ നിന്നും മെയിൻ ടീമിലേക്ക് പ്രൊമോഷൻ ലഭിച്ച താരങ്ങളെയും ഉടൻ തന്നെ ഫാൻസിനറിയാം.

ഒക്ടോബർ 7-ന് കൊച്ചിയിൽ ഇമാമി ഈസ്റ്റ്‌ ബംഗാളിനെതിരെ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരത്തോടെ കിക്ക്‌ഓഫ് കുറിക്കുന്ന 2022-2023 ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ മാർച്ച്‌ മാസത്തിൽ നടക്കുന്ന ഫൈനൽ മത്സരങ്ങളോടെയാണ് അവസാനിക്കുന്നത്.

ബ്ലാസ്റ്റേഴ്സിനും ഫാൻസിനും സന്തോഷവാർത്ത? ബ്ലാസ്റ്റേഴ്‌സ് കിറ്റ്സ് കൂടി ഇന്നറിയാം..

ഐകോണിക്??ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ആദ്യ ഗോൾ വീഡിയോ ഇതാ..