in , , , , , ,

LOVELOVE OMGOMG LOLLOL

ചീത്തപ്പേര് മാറ്റാൻ ഗംഭീര തീരുമാനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

ഇതുവരെ പ്രീസീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ട ടീമുകളെല്ലാം അത്ര മികച്ച ടീമുകളല്ല എന്നൊരു ചീത്തപ്പേര് ബ്ലാസ്റ്റേഴ്സിനുണ്ട്. യു എ ഇ ക്ലബ്ബുകളായ അൽ ജസീറ അൽ ഹംറ, സ്മാർട്ട്‌ എഫ് എഫ്സി എന്നീ ക്ലബ്ബുകൾ മികച്ചതാണെങ്കിലും ബ്ലാസ്റ്റേഴ്‌സ് പോലെയുള്ള ടീമിന്റെയത്ര കരുത്ത് അവർക്കില്ല.

പ്രീസീസൺ മത്സരങ്ങളിൽ എതിരാളികളെ പഞ്ഞിക്കിട്ട് മുന്നേറ്റം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി ഗംഭീര മത്സരം കളിക്കാനൊരുങ്ങുന്നു.

ഇതുവരെ പ്രീസീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ട ടീമുകളെല്ലാം അത്ര മികച്ച ടീമുകളല്ല എന്നൊരു ചീത്തപ്പേര് ബ്ലാസ്റ്റേഴ്സിനുണ്ട്. യു എ ഇ ക്ലബ്ബുകളായ അൽ ജസീറ അൽ ഹംറ, സ്മാർട്ട്‌ എഫ് എഫ്സി എന്നീ ക്ലബ്ബുകൾ മികച്ചതാണെങ്കിലും ബ്ലാസ്റ്റേഴ്‌സ് പോലെയുള്ള ടീമിന്റെയത്ര കരുത്ത് അവർക്കില്ല.

കേരളത്തിലെ പ്രീസീസൺ മത്സരങ്ങളിൽ നാഷണൽ ഗെയിംസിൽ പങ്കെടുക്കാനൊരുങ്ങുന്ന കേരള സ്റ്റേറ്റ് ടീമാണ് കൂട്ടത്തിൽ ബ്ലാസ്റ്റേഴ്സിനു ലഭിച്ച മികച്ച എതിരാളികൾ.

എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റു ക്ലബ്ബുകൾ തമ്മിലും ഐ ലീഗ് ക്ലബ്ബുകളുമായും പ്രീസീസൺ സൗഹൃദ മത്സരങ്ങൾ ഐഎസ്എൽ ക്ലബ്ബുകൾ കളിക്കുമ്പോഴും കേരള ബ്ലാസ്റ്റേഴ്‌സ് എന്തുകൊണ്ട് ഇന്ത്യയിലെ ശക്തരായ എതിരാളികൾക്കെതിരെ കളിക്കുന്നില്ല എന്നും വിമർശനമുണ്ട്.

ഇതിനെല്ലാം പരിഹാരമെന്നോണം മുൻ ഐ ലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബുമായി (മിനർവ പഞ്ചാബ്) കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ സൗഹൃദ മത്സരം കളിക്കും. പ്രീസീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ജംഷഡ്പൂർ എഫ്സിയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക്‌ തകർത്താണ് റൗണ്ട് ഗ്ലാസ് പഞ്ചാബ് വരുന്നത്.

സെപ്റ്റംബർ 30-ന് വൈകുന്നേരം 4:30 ന് കൊച്ചിയിൽ വെച്ച് നടത്തുന്ന പ്രീസീസൺ മത്സരത്തിൽ റൗണ്ട് ഗ്ലാസ്സ് പഞ്ചാബിനെ പരാജയപ്പെടുത്തി ഇന്ത്യൻ സൂപ്പർ ലീഗിന് തയ്യാറെടുക്കുക എന്നതാണ് ഇവാനും കുട്ടികളും ലക്ഷ്യമാക്കുന്നത്.

ഈ നേട്ടം ബ്ലാസ്റ്റേഴ്‌സിന് മാത്രം; മറ്റ്‌ ഐഎസ്എൽ ക്ലബ്ബുകളിൽ നിന്നുള്ള ബ്ലാസ്റ്റേഴ്‌സിന്റെ വ്യത്യാസം ഇതാണ്

സൂപ്പർ താരം ആദ്യഇലവനിൽ നിന്നും പുറത്താകും; മൂന്നാം ടി20 യിൽ ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ടാവുമെന്ന് റിപ്പോർട്ടുകൾ