in , , , ,

LOVELOVE LOLLOL CryCry OMGOMG AngryAngry

റിപ്പോർട്ട്‌ – പ്രശാന്ത് ബ്ലാസ്റ്റേഴ്‌സ് വിട്ടുപോകാനുള്ള കാരണം സഹതാരം..

2023 വരെ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ള പ്രശാന്ത് മോഹനും ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബും പരസ്പര ധാരണയോടെ കരാർ അവസാനിപ്പിച്ചിരുന്നു. നിലവിൽ വന്ന റിപ്പോർട്ടുകളെല്ലാം സൂചിപ്പിക്കുന്നത് താരം ഐഎസ്എൽ ക്ലബ്ബായ ചെന്നെയിൻ സിറ്റി എഫ്സിയിൽ ഒരു സീസൺ കരാറിൽ സൈൻ ചെയ്തെന്നാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായിരുന്ന പ്രശാന്ത് മോഹൻ ക്ലബ്ബ്‌ വിട്ട് മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ചെന്നെയിൻ എഫ്സിയിലേക്ക് ചേക്കേറാൻ പ്രചോദനമായത് സഹതാരമാണെന്ന് റിപ്പോർട്ടുകൾ.

2023 വരെ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ള പ്രശാന്ത് മോഹനും ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബും പരസ്പര ധാരണയോടെ കരാർ അവസാനിപ്പിച്ചിരുന്നു. നിലവിൽ വന്ന റിപ്പോർട്ടുകളെല്ലാം സൂചിപ്പിക്കുന്നത് താരം ഐഎസ്എൽ ക്ലബ്ബായ ചെന്നെയിൻ സിറ്റി എഫ്സിയിൽ ഒരു സീസൺ കരാറിൽ സൈൻ ചെയ്തെന്നാണ്.

6 വർഷത്തോളമായി കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനൊപ്പം കളിക്കുന്ന പ്രാശാന്തിന് ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മത്സരങ്ങളിൽ വേണ്ടയത്ര മത്സര സമയം ലഭിക്കുന്നില്ലെന്ന് നമുക്ക് എല്ലാവർക്കുമറിയാം. ഇതുവരെ 61 മത്സരങ്ങളിൽ കുപ്പായമണിഞ്ഞ താരം 1 ഗോളും 3 അസിസ്റ്റുമാണ് ബ്ലാസ്റ്റേഴ്സിനു വേണ്ടി നേടിയത്.

25 വയസ്സ് മാത്രം പ്രായമുള്ള പ്രശാന്ത് മോഹന് തന്റെ കരിയറിൽ ഇനിയും മികച്ച നേട്ടങ്ങൾ നേടാനാവുമെന്ന് ആത്മവിശ്വാസം ഉണ്ടെങ്കിലും അത് പ്രകടമാക്കാനുള്ള മത്സര സമയം പോലും ബ്ലാസ്റ്റേഴ്സിൽ ലഭിക്കാത്തതിനാലാണ് താരം കൂടുതൽ അവസരങ്ങൾ ലഭിക്കുവാൻ വേണ്ടി മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുന്നത്.

നേരത്തെ ബ്ലാസ്റ്റേഴ്സിൽ നിന്നും ഒരു സീസൺ ലോണിൽ ചെന്നെയിൻ സിറ്റി എഫ്സിക്ക്‌ വേണ്ടി കളിച്ച താരം 10 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ മറീന മച്ചാൻസിന് വേണ്ടി നേടിയിട്ടുണ്ട്.

നിലവിൽ ചെന്നെയിൻ സിറ്റിയിലേക്ക് താരം പോകാനുള്ള പ്രധാന കാരണമായി പറയുന്നത് മുൻ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന വിൻസി ബാരറ്റോയെയാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ടി മിന്നും പ്രകടനമാണ് വിൻസി ബാരറ്റോ കാഴ്ച വെച്ചത്.

ട്രാൻസ്ഫർ വിൻഡോയിൽ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് വിൽക്കുകയായിരുന്നു. വിൻസി ബാരറ്റോയുടെ അതേ പാത സ്വീകരിച്ചാണ് പ്രശാന്ത് മോഹൻ ചെന്നെയിൻ സിറ്റിയിലേക്ക് എത്തുന്നതെന്നാണ് വിവിധ റിപ്പോർട്ടുകളിൽ പറയുന്നത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പ്‌ ഇന്ന് അവസാനിക്കും

വീഡിയോ – ഇഷ്ട ഭക്ഷണങ്ങൾ പറഞ്ഞ് ഞെട്ടിച്ച് ഇവാൻ, പരിപാടി കളറാക്കി ആശാനും പിള്ളേരും