in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

അസിസ്റ്റുമായി പ്രശാന്ത് അരങ്ങേറി, ചെന്നെയിൻ സിറ്റി ഒഡിഷയുടെ നടുവൊടിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതുസീസണിൽ തങ്ങളെ തോല്പിക്കാൻ ഐഎസ്എൽ ടീമുകൾ നന്നേ പാട് പെടുമെന്ന് വിളിച്ചോതുന്ന പ്രീസീസൺ വിജയവുമായി മറീന മച്ചാൻസ്. ഇന്ന് വൈകുന്നേരം നടന്ന ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായുള്ള പ്രീസീസൺ സൗഹൃദ മത്സരത്തിൽ മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഒഡിഷ എഫ്സിയെയാണ് ചെന്നെയിൻ സിറ്റി പരാജയപ്പെടുത്തിയത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതുസീസണിൽ തങ്ങളെ തോല്പിക്കാൻ ഐഎസ്എൽ ടീമുകൾ നന്നേ പാട് പെടുമെന്ന് വിളിച്ചോതുന്ന പ്രീസീസൺ വിജയവുമായി മറീന മച്ചാൻസ്.

ഇന്ന് വൈകുന്നേരം നടന്ന ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായുള്ള പ്രീസീസൺ സൗഹൃദ മത്സരത്തിൽ മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഒഡിഷ എഫ്സിയെയാണ് ചെന്നെയിൻ സിറ്റി പരാജയപ്പെടുത്തിയത്.

കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞ് കൊണ്ട് ഫ്രീ ട്രാൻസ്ഫറിൽ ചെന്നെയിൻ സിറ്റി എഫ്സിയിൽ ചേർന്ന മലയാളി താരം പ്രശാന്ത് മോഹന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. കൂടാതെ 25-കാരനായ കോഴിക്കോട് സ്വദേശി പ്രശാന്ത് ചെന്നെയിൻ സിറ്റിയുടെ ആദ്യ ഇലവനിൽ ഇടം നേടുകയും മത്സരത്തിൽ ഒരു അസിസ്റ്റ് സ്വന്തമാക്കുകയും ചെയ്തു.

ചെന്നെയിൻ സിറ്റിഎഫ്സി vs ഒഡിഷ എഫ്സി മത്സരം ആരംഭിച്ച് നിമിഷങ്ങൾക്കകം അനിരുധ് താപയിലൂടെ ചെന്നെയിൻ സിറ്റി എഫ്സി നാലാം മിനിറ്റിൽ മത്സരത്തിൽ ലീഡ് നേടി.

33-മിനിറ്റിൽ ഫ്രീകിക്ക് ഗോളാക്കി മാറ്റി ഒഡിഷ എഫ്സി ആദ്യ പകുതി ഒരു ഗോളിന്റെ സമനിലയിൽ അവസാനിപ്പിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ഒഡിഷ എഫ്സിക്ക്‌ മേൽ ഗോൾമഴ സൃഷ്ടിച്ച് ചെന്നെയിൻ സിറ്റി എഫ്സി ഗോൾവേട്ട ആരംഭിച്ചു.

റഹീം (48), പീറ്റർ (55), കരികരി (83), സുഹൈൽ (89) എന്നിവർ രണ്ടാം പകുതിയിൽ ചെന്നെയിൻ സിറ്റി എഫ്സിക്ക്‌ വേണ്ടി സ്കോർബോർഡിൽ ഇടം പിടിച്ചപ്പോൾ 90 മിനിറ്റ് പൂർത്തിയായ സൗഹൃദ മത്സരത്തിൽ ഒഡിഷ എഫ്സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ചെന്നെയിൻ സിറ്റി എഫ്സി പരാജയപ്പെടുത്തിയത്.

ബ്ലാസ്റ്റേഴ്‌സിന്റെ സിസ്റ്റം വ്യക്തമാക്കി ആശാൻ

ഇന്ത്യയുടെ പുതിയ സഹീർ ഖാൻ