in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്‌സിന്റെ സിസ്റ്റം വ്യക്തമാക്കി ആശാൻ

ഇന്ത്യൻ ഫുട്ബോളിന് വലിയ വേരുകളില്ലാതിരുന്ന ഒരു കാലത്ത് നിന്നും ഇന്ന് ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയും ഇന്ത്യയ്ക്ക് വേണ്ടിയും ബൂട്ട്കെട്ടണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പ്രതിഭകൾ ബ്ലാസ്റ്റേഴ്‌സിലുണ്ട്. പഴയതിനേക്കാൾ അപേക്ഷിച്ച് ഇന്ന് ഇന്ത്യൻ ഫുട്ബാളിനും ഇന്ത്യൻ ഫുട്ബോൾ താരങ്ങൾക്കും ലഭിക്കുന്ന ജനപിന്തുണ തന്നെയാണ് അതിന് കാരണം.

ഐഎസ്എല്ലിലെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ വരവ് കേരളത്തിലെ ഫുട്ബോൾ ആസ്വദകരെ പുതിയൊരു തലത്തിലേക്കാണ് എത്തിച്ചത്. ഫുട്ബാൾ പ്രേമികൾക്ക് ഒട്ടും കുറവില്ലാത്ത കേരളത്തിൽ കൂടുതൽ ഫുട്ബോൾ ആരാധകരെ ഉണ്ടാക്കിയെടുക്കാൻ ഐഎസ്എല്ലിനും കേരളാ ബ്ലാസ്റ്റേഴ്‌സിനും സാധിച്ചിട്ടുണ്ട്.

എന്നാൽ കേവലം ഫുട്ബോൾ ആസ്വാദനം മാത്രല്ല ബ്ലാസ്റ്റേഴ്‌സ്. ഫുട്ബോൾ കളിച്ചു വളരുന്ന ഒരു തലമുറയ്ക്കൊരുക്കുന്ന അവസരം കൂടിയാണ് ഇന്ന് ബ്ലാസ്റ്റേഴ്‌സ്.

ഇന്ത്യൻ ഫുട്ബോളിന് വലിയ വേരുകളില്ലാതിരുന്ന ഒരു കാലത്ത് നിന്നും ഇന്ന് ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയും ഇന്ത്യയ്ക്ക് വേണ്ടിയും ബൂട്ട്കെട്ടണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പ്രതിഭകൾ ബ്ലാസ്റ്റേഴ്‌സിലുണ്ട്. പഴയതിനേക്കാൾ അപേക്ഷിച്ച് ഇന്ന് ഇന്ത്യൻ ഫുട്ബാളിനും ഇന്ത്യൻ ഫുട്ബോൾ താരങ്ങൾക്കും ലഭിക്കുന്ന ജനപിന്തുണ തന്നെയാണ് അതിന് കാരണം.

കളി ആസ്വാദനത്തിന് പുറമെ പുതിയ താരങ്ങളെ വളർത്തിയെടുക്കുന്നത്തിനുള്ള തയാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ. ഫസ്റ്റ് ടീമിനെ മികച്ചതാക്കുക എന്നത് പോലെ അക്കാദമി തലം മുതൽ ക്ലബ്ബിനെ വളർത്തിയെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് പറയുന്നു.

നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ റിസർവ് ടീമും അണ്ടർ 17, അണ്ടർ 15 ടീമുകളും നടത്തുന്ന മികച്ച പ്രകടനത്തിന് കാരണം അക്കാദമി തലം തൊട്ട് ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന നീക്കങ്ങൾ തന്നെയാണ് എന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ അഭിപ്രായപ്പെടുന്നത്. ഐമനെയും അസ്ഹറിനെയും പോലെയുള്ള മികച്ച താരങ്ങളെ അക്കാദമി തലം തൊട്ട് വളർത്തിയെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും 3 വർഷത്തിനുള്ളിൽ മികച്ച യുവതാരങ്ങളെ ഇത് പോലെ ഇനിയും വളർത്തിയെടുക്കാമെന്നും അവർക്ക് സീനിയർ ടീമിൽ കളിക്കാനുള്ള അവസരം ലഭിക്കുമെന്നുള്ള പ്രതീക്ഷ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പങ്ക് വെയ്ക്കുമ്പോൾ കേരളത്തിൽ നിന്നും ഫുട്ബോൾ കളിച്ചുപഠിക്കുന്ന ഒരുപാട് പ്രതിഭകൾക്കുള്ളക് പ്രതീക്ഷ കൂടിയാണത്.

ബ്ലാസ്റ്റേഴ്‌സ് അക്കാദമി തലം തൊട്ട് താരങ്ങളെ വളർത്തിയെടുക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ തന്നെ തുറന്ന് പറയുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിലും ഇന്ത്യൻ ജേഴ്‌സിയിലും കളിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് പ്രതിഭകളുടെ പ്രതീക്ഷകൂടിയായി അത് മാറുന്നുണ്ട്. സഹലിനെ പോലെയുള്ളക് മികച്ച താരങ്ങളെ സൃഷ്‌ടിച്ച ഐമനെ പോലെ അസ്ഹറിനെ പോലെയുള്ള താരങ്ങളെ പരിചയപ്പെടുത്തിയ കേരളാ ബ്ലാസ്റ്റേഴ്‌സിലൂടെ ഇനിയും ഒരുപാട് സഹലുമാർ ഉണ്ടാകുമെന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് നൽകുന്ന സന്ദേശം.

ബ്ലാസ്റ്റേഴ്സിന് ഇത്തവണ പുതിയൊരു ആയുധം കൂടിയുണ്ട്; വിദേശതാരത്തെ കുറിച്ച് ആശാൻ

അസിസ്റ്റുമായി പ്രശാന്ത് അരങ്ങേറി, ചെന്നെയിൻ സിറ്റി ഒഡിഷയുടെ നടുവൊടിച്ചു.