in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ISL ൽ തീപ്പൊരി പടർത്താൻ മുൻ പ്രീമിയർ ലീഗ് താരം വരുന്നു?

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ചിട്ടുള്ള ഒരു കിടിലൻ ഇംഗ്ലീഷ് സ്ട്രൈകറെ തന്നെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോൾവേട്ട നടത്താൻ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് സ്വന്തമാക്കിയതായി ഒഫീഷ്യൽ പ്രഖ്യാപനം നടത്തി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ചിട്ടുള്ള ഒരു കിടിലൻ ഇംഗ്ലീഷ് സ്ട്രൈകറെ തന്നെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോൾവേട്ട നടത്താൻ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് സ്വന്തമാക്കിയതായി ഒഫീഷ്യൽ പ്രഖ്യാപനം നടത്തി.

36 വയസുകാരനായ മാത്യു ആന്റണി ഡെർബിഷെയറിനെയാണ് ഹൈലാൻഡേഴ്സ് സ്വന്തമാക്കിയത്. ഏകദേശം ഒരു സീസൺ നീളുന്ന കരാറിലാണ് താരത്തെ നോർത്ത് ഈസ്റ്റ്‌ തട്ടകത്തിലെത്തിച്ചതെന്നാണ് റിപ്പോർട്ട്‌.

ഇംഗ്ലണ്ട് അണ്ടർ 21 ടീമിന് വേണ്ടി കുപ്പായമണിഞ്ഞ താരം ബിർമിങ്ഹാം സിറ്റി, നോട്ടിങ്ഹാം ഫോറസ്റ്റ് തുടങ്ങിയ നിരവധി ഇംഗ്ലീഷ് ക്ലബ്ബുകൾക്കും കൂടാതെ ഒളിമ്പിയാകൊസ്, മക്കാർതർ ഉൾപ്പടെയുള്ള വിദേശ ക്ലബ്ബുകൾക്ക് വേണ്ടിയും തന്റെ കരിയറിൽ ബൂട്ട് കെട്ടിയിട്ടുണ്ട്.

2002-ൽ ഡാർവെനിലൂടെ യൂത്ത് കരിയർ ആരംഭിച്ച താരം അതേവർഷം തന്നെയാണ് ഗ്രേറ്റ്‌ ഹാർഡ്വുഡ് ടൗണിലൂടെ സീനിയർ കരിയറിന് തുടക്കമിടുന്നതും.

ട്രാൻസ്ഫർ മാർക്കറ്റിൽ 2.5 കോടിയോളം ഇന്ത്യൻ രൂപ വാല്യൂയുള്ള മാത്യു ആന്റണി ഡെർബിഷെയർ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ മുന്നേറ്റ നിരയെ മികച്ച രീതിയിൽ മുന്നോട്ട് നയിക്കുമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബും ആരാധകരും.

ഡയസും അൽവരോയും ഒപ്പം ഇവാനുമുണ്ട്, മികച്ച ട്രാൻസ്ഫറുകൾ ഇങ്ങനെയാണ്..

ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച 5 സൈനിങ്ങുകൾ