പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം നിലവിൽ ഒഡിഷ സ്‌ക്വാഡിൽ നിരവധി പ്രശ്നങ്ങളാണ് അരങ്ങേറുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫ് യോഗ്യത നേടാൻ ഒഡിഷ എഫ്സിക്ക് കഴിഞ്ഞിട്ടില്ല.
അദ്ദേഹത്തിന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും എന്തിനാണ് മാനേജ്‍മെന്റ് ഇവാനാശാനെ പുറത്താക്കിയതെന്ന് ഇപ്പോഴും ചോദ്യ ചിഹ്നമാണ്. എന്നാൽ മറുഭാഗത്ത് ബ്ലാസ്റ്റേഴ്‌സ് ഇവാനാശാനെ പുറത്താക്കാൻ കത്തിരുന്ന ചില ടീമുകളുമുണ്ടായിരുന്നു.
വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് നിരവധി താരങ്ങളുടെ ട്രാൻസ്ഫർ നമുക്ക് പ്രതീക്ഷിക്കാം. ഇപ്പോൾ തന്നെ ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം യുവേഫ നേഷൻസ് ലീഗിൽ നടന്ന ബെൽജിയം- ഉക്രൈൻ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഉക്രൈൻ വിജയിച്ചത്. മത്സരത്തിൽ കലിയുഷ്‌നിയും ഉക്രൈൻ ടീമിനായി കളിച്ചിരുന്നു.
ട്രാൻസ്ഫർ മാർക്കറ്റിൽ പുതിയ പരിശീലകന് വേണ്ടി കാര്യമായിട്ട് ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് മികച്ച പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.
കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് പിന്നാലെ ഐഎസ്എല്ലിൽ നിന്നും തനിക്ക് മറ്റൊരു ഓഫർ വന്നതായി മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ഫീൽഡ് വിഷൻ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇവാന്റെ വെളിപ്പെടുത്തൽ.
കേരളാ ബ്ലാസ്റ്റേഴ്‌സ് നാല് പരിശീലകരെ ഷോർട്ട് ലിസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. അക്കൂട്ടത്തിൽ ഇവാൻ ഇല്ലെന്ന് ഇവാന്റെ വാക്കുകളിൽ നിന്ന് വ്യക്തം.
യൂറോപ്പിൽ നിന്നുമുള്ളവരെയാണ് പ്രധാനമായും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നത്.
സീസൺ അവസാനിക്കുന്നതിനു മുമ്പായി പുതിയ പരിശീലകനെ കൊണ്ടുവന്ന് സൂപ്പർ കപ്പ് ടൂർണമെന്റിൽ ടീമിനെ കപ്പ് നേടാനുള്ള ലക്ഷ്യത്തിൽ കളിപ്പിക്കാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ഉടൻ ഈ സൈനിങ് പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചെടുത്തോളം ഇത് വലിയൊരു തിരച്ചടിയാണ് എന്ന് പറയാൻ കഴിയില്ല.