ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ലീഗ് മത്സരങ്ങളെല്ലാം അവസാനിച്ചു കഴിഞ്ഞു. ബാംഗ്ലൂരു എഫ്സിക്കെതിരായ പ്ലേഓഫ് മത്സരത്തിന് വേണ്ടി തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
ബാംഗ്ലൂരുവിന്റെ സ്റ്റേഡിയമായ ശ്രീകണ്ടീരവയിൽ നടക്കുന്ന പ്ലേഓഫ് മത്സരത്തിൽ ടീമിനെ പിന്തുണക്കാൻ നിരവധി പേർ ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.
“നല്ല രീതിയിൽ ലീഗ് മത്സരങ്ങൾ പൂർത്തിയാക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, എന്നാൽ അത് അങ്ങനെയായിരുന്നില്ല. ആരാധകരുടെ പിന്തുണ ഗംഭീരമായിരുന്നു, അവർക്ക് വലിയ നന്ദി, കാരണം അവർ ഞങ്ങളുടെ ശക്തിയാണ്.”
“പ്ലേഓഫ് മത്സരത്തിന് വേണ്ടി അവർ ബെംഗളൂരുവിലേക്ക് വൻതോതിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, അങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് ബാംഗ്ലൂരുവിന്റെ സ്റ്റേഡിയം ഹോം സ്റ്റേഡിയം പോലെയാണ് ഫീൽ ചെയ്യുക, കാരണം കഴിഞ്ഞ തവണ അങ്ങനെയായിരുന്നു.” – ഇവാൻ പറഞ്ഞു.
അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ് പ്ലസിലും കാണാനാവും.