in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

സഹലിന്റെയും രാഹുലിന്റെയും പ്രകടനത്തെ പറ്റി ഇവാൻ ആശാന് പറയാനുള്ളത്

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരങ്ങളാണ് സഹൽ അബ്ദുൽസമദും കെ. പി രാഹുലും. ഈ സീസണിൽ മികച്ച പ്രകടനമാണ് ഇരുവരും കാഴ്ച വെക്കുന്നത്. സഹൽ ഇതിനോടകം രണ്ട് ഗോളും രാഹുൽ ഒരു ഗോളും നേടിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരങ്ങളാണ് സഹൽ അബ്ദുൽസമദും കെ. പി രാഹുലും. ഈ സീസണിൽ മികച്ച പ്രകടനമാണ് ഇരുവരും കാഴ്ച വെക്കുന്നത്. സഹൽ ഇതിനോടകം രണ്ട് ഗോളും രാഹുൽ ഒരു ഗോളും നേടിയിട്ടുണ്ട്.

ഗോളുകൾക്കപ്പുറം കളിക്കളത്തിൽ മികച്ച പ്രകടനം തന്നെയാണ് ഇരു മലയാളി താരങ്ങളും കാഴ്ചവെക്കുന്നത്. എഫ്.സി ഗോവക്കെതിരെ ഇരുവരുടെയും പ്രകടനങ്ങൾ എടുത്ത് പറയേണ്ടതാണ്.

ഇരുവരുടെയും പ്രകടനത്തെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകമനോവിച്ച്. സഹലും രാഹുലും യുവതാരങ്ങൾ എന്നതിൽ നിന്ന് അധിക ഉത്തരവാദിത്തമുള്ള താരങ്ങളിലേക്ക് മാറിയിരി ക്കുന്നുവെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ നിർണായക താരങ്ങളായി ഇവർ മാറി എന്നുമാണ് ഇവാൻ വുകമനോവിച് രാഹുലിനെ പറ്റിയും സഹൽ അബ്ദുൽസമദിനെ പറ്റിയും പറഞ്ഞിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും നിർണായകമായ ഒരുപാട് മത്സരങ്ങൾ കളിക്കേണ്ടതുണ്ട്. ആ സമയത്ത് ഇരു താരങ്ങളും ടീമിന്റെ നിർണായക സാനിധ്യമാണ് എന്നും ടീമിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തിയുള്ളവരാണ് ഇരുവരെന്നും ഇതിനോടകം തന്നെ ഇവർ രണ്ടുപേരും തെളിയിച്ചതായി ഇവാൻ വുക്മനോവിച് പറയുന്നു.

ടീമിൽ കളിക്കുമ്പോൾ ചിലപ്പോൾ പ്രതിരോധത്തിലും അക്രമണത്തിലുമൊക്കെ അധ്വാനിക്കേണ്ടി വരും. ഇരുവർകും പ്രതിരോധത്തിലും അക്രമണത്തിലും ഒരുപോലെ അധ്വാനിക്കാനുള്ള കഴിവുണ്ട് എന്നും യുവതാരങ്ങൾ എന്നതിനപ്പുറം അതിൽനിന്നൊക്കെ അവർ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട് എന്നും ഇവാൻ വുകമനോവിച് പറഞ്ഞു.

പോർച്ചുഗലിന്റെ പതാക നശിപ്പിച്ചയാളെ പോർച്ചുഗൽ ആരാധകർ ആക്രമിച്ച് ആശുപത്രിയിലാക്കി?; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യമെന്ത്?

റൊണാൾഡോയ്ക്കെതിരെ പകരം വീട്ടാൻ ടെൻ ഹാഗ്; യുണൈറ്റഡ് മാനേജ്മെന്റുമായി നിർണായക ചർച്ചകൾ