in , , ,

LOVELOVE

പ്രശ്നങ്ങളുണ്ടായിരുന്നു, പക്ഷെ ഇപ്പോൾ എല്ലാം ഓക്കേയാണ്; ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരങ്ങളെ പറ്റി മനസ്സ് തുറന്ന് ഇവാൻ ആശാൻ

കേരളാ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് സൂപ്പർ താരങ്ങളെപ്പറ്റി മനസ്സു തുറന്നിരിക്കുകയാണ് പരിശീലകൻ ഇവാൻ വുകമനോവിച്ച് . കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രി ഡയമന്തകോസ് , ഉറുഗ്വേ മിഡ്ഫീൽഡറും നായകനുമായ അഡ്രിയാൻ ലൂണ എന്നിവരെപ്പറ്റിയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് മനസ്സു തുറന്നിരിക്കുന്നത് .

കേരളാ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് സൂപ്പർ താരങ്ങളെപ്പറ്റി മനസ്സു തുറന്നിരിക്കുകയാണ് പരിശീലകൻ ഇവാൻ വുകമനോവിച്ച് . കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രി ഡയമന്തകോസ് , ഉറുഗ്വേ മിഡ്ഫീൽഡറും നായകനുമായ അഡ്രിയാൻ ലൂണ എന്നിവരെപ്പറ്റിയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് മനസ്സു തുറന്നിരിക്കുന്നത് .

ഹൈദരാബാദ് എഫ് സി ക്കെതിരായുള്ള വിജയത്തിന് ശേഷമാണ് ഇരുതാരങ്ങളെയും കുറിച്ചുള്ള ഇവാൻ ആശാന്റെ പ്രതികരണം .സീസണിന്റെ തുടക്കത്തിൽ ഇരുവർക്കും താളം കണ്ടെത്താൻ സാധിച്ചിട്ടില്ലായെന്നും ഉൽഘാടന മത്സരത്തിനു ശേഷമുണ്ടായ മൂന്ന് തോൽവികൾ ഇരുവരെയും മാനസികമായി തളർത്തിയെന്നും , എന്നാൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഇവർക്ക് രണ്ടുപേർക്കും മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ സാധിച്ചെന്നും ഇവാൻ വുകോമനോവിച്ച് പറഞ്ഞു .

ഗ്രീക്ക് സ്‌ട്രൈക്കറായ ഡയമന്തകോസിന് പ്രീ സീസൺ മത്സരങ്ങളിൽ കൂടുതലായും അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിച്ചില്ല . അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഈ ടീമുമായി ഒത്തിണങ്ങാൻ കുറച്ചധികം സമയം വേണ്ടി വന്നു എന്നും അതുകൊണ്ടാണ് അദ്ദേഹത്തിന് ആദ്യ മത്സരങ്ങളിലൊന്നും മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ സാധിക്കാത്തതെന്നും ഇവാൻ ആശാൻ പറഞ്ഞു.

ഇപ്പോൾ അദ്ദേഹം ടീം ഘടനയുമായി പൊരുത്തപ്പെട്ടു എന്നും അതിന്റെ ഫലമാണ് അദ്ദേഹം നേടിയ മൂന്ന് ഗോളുകളെന്നും ഇവാൻ വുകോമനോവിച്ച് കൂട്ടിച്ചേർത്തു.

അഡ്രിയാൻ ലൂണയ്ക്കും വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് പ്രീ സീസണില്‍ കൂടുതലായി പങ്കെടുക്കാനും സാധിച്ചില്ല . അത് ഡയമന്തകോസും അഡ്രിയാൻ ലൂണയും തമ്മിലുള്ള കമ്മ്യൂണിക്കേഷനെ ആദ്യമത്സരങ്ങളിൽ ബാധിച്ചു എന്നും , എന്നാൽ ഇപ്പോൾ ടീമിൽ ഇവർ തമ്മിൽ മികച്ച ആശയവിനിമയം നടത്താൻ കഴിയുന്നുണ്ട് എന്നും ഇവർ രണ്ടുപേരും ഫോമിലേക്ക് തിരിച്ചെത്തിയതിൽ വളരേയധികം സന്തോഷമുണ്ട് എന്നും ഇവാൻ വുകോമനോവിച്ച് പറഞ്ഞു .

ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഇനി കരുത്ത് കാണിക്കാൻ ബാക്കിയുള്ളത് അവൻ മാത്രമാണ്

ഡയമന്തകോസ്; വിമർശകരുടെ വായയടപ്പിച്ച ഗ്രീക്ക് ഡയമണ്ട്