in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഇവാൻ വുകമനോവിച്ച് ഇന്ത്യൻ ഫുട്‍ബോൾ ടീം പരിശീലകനാവുമോ…?

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകമനോവിച്ച് ഇന്ത്യൻ പരിശീലകനായി വരട്ടെ എന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌ സി യുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനാണ് ഇവാൻ.ഓരോ സീസണിലും രണ്ടും മൂന്നും പരിശീലകർ പരിശീലിപ്പിച്ച ബ്ലാസ്റ്റേഴ്സിനെയാണ് ഇവാൻ ഈ നിലയിൽ എത്തിച്ചത്.

ഇവാൻ വുകമനോവിച്ച് എന്ന സെർബിയൻ പരിശീലകൻ വന്നതിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ ഒരു ബ്ലാസ്റ്റേഴ്‌സ് ആയി മാറിയത്.വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെയാണ് ഇവാന്റെ വരവ്‌ ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ എടുത്തത് പക്ഷെ പിന്നീട് നടന്നത് ഒരു ചരിത്രമാണ് തോൽവിയും സമനിലയുമയി നിരാശയോടെ നിന്ന ആരാധകർക്ക് അയാൾ പുതിയ പ്രതീക്ഷകൾ കാണിച്ചു തന്നു .

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ വരെ എത്തിയത് ഇവാൻവുകമനോവിച്ച് എന്ന ഈ മനുഷ്യൻ കീഴലാണ്.ഈ സീസണിലും ബ്ലാസ്റ്റേഴ്‌സ് പ്ലെ ഓഫ് സാധ്യതകൾ സജീവമാക്കുകയാണ്.നിലവിൽ ഐ സ് എലിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ഇവാൻ വുകമനോവിച്ച്

.ഇവാന്റെ ഈ മിടുക്ക് ഇന്ത്യൻ ഫുട്ബോൾ കോച്ച് ആയി എത്താൻ സാധ്യത ഏറെയാണ് എന്ന് ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പറയുന്നു.കാരണം ഇന്ത്യൻ ഫുട്‍ബോളിനെ അറിയുന്ന ഒരു വ്യക്തിയാണ് ഇവാൻ അത് ഇവാൻ മുതൽക്കൂട്ടാണ്.മികച്ച ഇന്ത്യൻ താരങ്ങളെ കണ്ടത്തുന്നതിലും ഇവാൻ പുലിയാണ്.

ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ സഹൽ,രാഹുൽ,ഗിൽ,ജിക്സൺ സിങ്,സന്ദീപ് സിങ്,ഹോർമി,പൂട്ടിയ,ഇവരല്ലാം ഇവാൻ എന്ന പരിശീലകൻ ഇന്ത്യൻ ഫുട്‍ബോളിന് സമ്മാനിച്ച അതുല്യ പ്രതിഭകളാണ്.അത് തന്നെയാണ് ഇവാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇന്ത്യൻ ടീം കോച്ച് ആവാൻ യോഗ്യൻ എന്ന് പറയുന്നത്.നിലവിൽ ഇഗോർ സ്റ്റിമാക് ആണ് ഇന്ത്യൻ പരിശീലകൻ എ എഫ്‌ സി കപ്പ് വരെയാണ് കരാർ ഉള്ളത്.

ഗോവക്കെതിരെ ലെസ്‌കോ കളിക്കുമോ? ഇഞ്ചുറി അപ്ഡേറ്റ് ഇതാ..

പ്രതിരോധം അഴിച്ച് പണിയുന്നു; പുതിയ താരങ്ങളെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്‌സ്